ADVERTISEMENT

രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ ഇടപാടുകാരുടെ വരുമാനത്തില്‍ കുറവ് വരുമെന്ന അനുമാനത്തെ തുടര്‍ന്നാണ് മാസഗഢു തിരിച്ചടവില്‍ ആര്‍ ബി ഐ ഇളവ് അനുവദിച്ചത്. ഏതാണ്ട് എല്ലാ ബാങ്കുകളും ഇതു സംബന്ധിച്ച ആര്‍ ബി ഐ നിര്‍ദേശം പാലിച്ച് ഇടപാടുകാര്‍ക്ക് ആനുകൂല്യം നല്‍കുന്നുണ്ട്. അതേസമയം വരുമാനത്തില്‍ കുറവില്ലാത്തവര്‍ക്കും അടവ് ശേഷിയുള്ളവര്‍ക്കും മോറട്ടോറിയം ആനുകൂല്യം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലെതെന്ന സന്ദേശവും ബാങ്കുകള്‍ നല്‍കുന്നുണ്ട്.

മോറട്ടോറിയം വേണ്ടാത്തവര്‍

സാധാരണ നിലയില്‍ എല്ലാ ബാങ്കുകളുടെയും ഭവന വായ്പ, കാര്‍ ലോണ്‍, പേഴ്‌സണല്‍ ലോണ്‍, കാര്‍ഷിക വായ്പ, കോപ്പറേറ്റ്, എസ് എം ഇ വായ്പകള്‍ ഇവയെല്ലാം ആനുകുല്യത്തിനര്‍ഹമാണ്. മേയ് 31 വരെയുള്ള മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കാന്‍ ഇടപാടുകാരോട് ആവശ്യപ്പെടില്ലെന്ന് എച്ച് ഡി എഫ് സി ബാങ്ക് അറിയിച്ചു. എന്നാല്‍ മാസശമ്പളക്കാര്‍ക്ക്് ആനുകൂല്യം വേണമെങ്കില്‍ അറിയിച്ചിരിക്കണമെന്നാണ് മറ്റൊരു സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണപണയ വായ്പകള്‍ തുടങ്ങിയവയ്ക്ക് മോറട്ടോറിയം വേണ്ടെങ്കില്‍ മാത്രം അറിയിച്ചാല്‍ മതിയാകുമെന്നും ഐ സി ഐ സി ഐ പറയുന്നു. അക്കൗണ്ടില്‍ നിന്ന് ഇ എം ഐ പിടിക്കുന്നവര്‍ക്ക് മോറട്ടോറിയം വേണമെങ്കില്‍ ബാങ്കുകളെ അറിയിക്കണം. ഇതിന് വിവിധ രീതികളാണ് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. കാനറാ ബാങ്ക് അടക്കമുള്ള ചില സ്ഥാപനങ്ങള്‍ക്ക് എസ് എം എസ് അയച്ചാല്‍ മതിയാകും. എന്നാല്‍ എസ് ബി ഐ പോലുള്ളവയ്ക്ക് ഇ മെയില്‍ സന്ദേശം നല്‍കണം. അല്ലെങ്കില്‍ അതാതു ബാങ്കുകളില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും. മോറട്ടോറിയം ആനുകൂല്യം സ്വീകരിക്കുന്നവര്‍ അക്കാലത്തെ പലിശയും അടയ്‌ക്കേണ്ടി വരും. അതിനനുസരിച്ച് വായ്പയുടെ തിരിച്ചടവ് കാലാവധിയും വര്‍ധിക്കുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് അറിയിച്ചു.

ആനുകൂല്യം രണ്ട് മാസത്തേയ്ക്ക്

മൂന്ന് മാസമാണ് മോറട്ടോറിയം കാലാവധിയെങ്കിലും മാര്‍ച്ചില്‍ ഇതിനകം ഇ എം ഐ അടച്ചവര്‍ക്ക് വേണമെങ്കില്‍ അടുത്ത രണ്ട് മാസത്തെ ആനുകൂല്യം മാത്രമായി സ്വീകരിക്കാം. മുന്ന് മാസത്തെ തിരിച്ചടവ് ആനുകുല്യമാണ് സ്വീകരിക്കുന്നതെങ്കില്‍ അത്രയും അധിക തവണകള്‍ അടയ്‌ക്കേണ്ടി വരും. രണ്ട് മാസത്തെ ആനുകൂല്യം സ്വീകരിക്കുന്നവരാണെങ്കില്‍ വായ്പ തിരിച്ചടവ് കാലാവധി രണ്ട് മാസം വര്‍ധിക്കും.
ഏപ്രില്‍ മാസത്തെ ഗഢു തിരിച്ച് കിട്ടുമോ?
ഏപ്രില്‍ മാസം തുക അടച്ച് പോയതിന് ശേഷമാണ് ഇ എം ഐ തിരിച്ചടവ് ആനുകൂല്യം ആര്‍ ബി ഐ പ്രഖ്യാപിക്കുന്നത്. മൊറോട്ടോറിയം ആഗ്രഹിക്കുന്ന ഏതെങ്കിലും കസ്റ്റമര്‍ക്ക് ഏപ്രിലിലെ ഇ എം ഐ തിരിച്ച് വേണമെന്നുണ്ടെങ്കില്‍ ബാങ്കുകളില്‍ ബന്ധപ്പെടാവുന്നതാണ്. അത്തരം ആവശ്യങ്ങള്‍ക്ക് താമസിയാതെ അവരുടെ അക്കൗണ്ടില്‍ ആ തുക ക്രെഡിറ്റാവുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com