ADVERTISEMENT
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. പുതുക്കിയ പലിശ നിരക്ക് ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ  ഒരു ലക്ഷം രൂപ വരെയുള്ള  നിക്ഷേങ്ങളുടെ പലിശ നിരക്ക് നിലവില്‍  3 ശതമാനം ആയിരുന്നു. ഇനി അത് 2.75 ശതമാനമാനം ആയി കുറയും.ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്കിലും 0.25 ശതമാനത്തിന്റെ കുറവ് ഉണ്ടാകും. പണലഭ്യത ഉയരുന്ന സാഹചര്യം പരിഗണിച്ചാണ് സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തുന്നതെന്ന് എസ്ബിഐ പറഞ്ഞു.
എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കിലും എസ്ബിഐ കുറവ് വരുത്തി. 0.35 ശതമാനം കുറവാണ് എംസിഎല്‍ആര്‍ നിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.40 ശതമാനമാകും. നിലവിലിത് 7.75 ശതമാനമാണ്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് എസ്ബിഐ എംസിഎല്‍ആറില്‍ കുറവ് വരുത്തുന്നത്.
ആര്‍ബിഐ റിപ്പോ നിരക്കില്‍ 0.75 ശതമാനത്തിന്റെ കുറവ് വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും എസ്ബിഐ കുറവ് വരുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com