ADVERTISEMENT


കോവിഡ് മനുഷ്യന് ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. കറന്‍സി കൈമാറുന്നതിന് പോലും ആളുകള്‍ പേടിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ആഗോള തലത്തില്‍ കുതിച്ചുയര്‍ന്നത്. പലരും വേഗത്തില്‍ പണം കൈമറുന്നതിന് ഗൂഗിള്‍ പേയും പേ ടിയെമ്മും പോലുള്ള മൊബൈല്‍ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ബാങ്കുകളുടെ ഓണ്‍ലൈന്‍ ക്വിക് ട്രാന്‍സ്ഫര്‍ സംവിധാനവും കൂടുതൽ ശ്രദ്ധേയമായിട്ടുണ്ടിപ്പോൾ. പണം കൈമാറ്റത്തിന്റ കാലതാമസം തടയുന്നതിനാണ് എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് പണ്ട് ട്രാന്‍സ്ഫര്‍) ഐ എം പി എസ് (ഇമ്മിഡിയേറ്റ് പെയ്‌മെന്റ് സര്‍വീസ്) വഴി ബനിഫിഷ്യറിയെ ആഡ് ചെയ്യാതെ അക്കൗണ്ട് നമ്പര്‍ മാത്രമടിച്ച് പണമയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ക്വിക് ട്രാന്‍സ്ഫര്‍

ക്വിക് മണി ട്രാന്‍സ്ഫറില്‍ നേട്ടങ്ങള്‍ പലതാണ്. പണം ലഭിക്കുവാനുള്ള ആളുടെ (ബെനിഫിഷ്യറി) വിശദവിവരം നല്‍കേണ്ടതില്ല എന്നുള്ളതാണ് ഇവിടുത്തെ പ്രധാന നേട്ടം. അതുകൊണ്ട് തന്നെ പണം അയയ്ക്കുന്നതിന് വെയിറ്റിംഗ് പീരിയഡ് ഉണ്ടാകാവുകയുമില്ല. പണം അയക്കേണ്ട ആളുടെ പേരും അക്കൗണ്ടും നല്‍കി നെറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാം.

തുകയ്ക്ക് പരിധിയുണ്ട്

ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ബാങ്കുകള്‍ വിരളമാണ്. ഇങ്ങനെ ഒരു ദിവസം അയക്കാവുന്ന പണത്തിന് ബാങ്കുകള്‍ പരിധി വച്ചിട്ടുണ്ട്. എസ് ബി ഐ യില്‍ ഒരോ ഇടപാടിനും 10,000 രൂപയാണ്. അങ്ങനെ ഒരു ദിവസം പരമാവധി 25,000 രൂപ അയക്കാം. പേരും അക്കൗണ്ട് നമ്പറും നല്‍കുന്നതോടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയക്കുന്നതടക്കം രണ്ട് തട്ട്് സുരക്ഷ ബാങ്ക് ഉറപ്പാക്കും. എന്നിട്ട് പണം കൈമാറും. പണം ലഭിക്കേണ്ട ആള്‍ക്കും എസ് ബി ഐ അക്കൗണ്ടാണെങ്കില്‍ ഉടന്‍ പണം കൈ മാറും.ഇടപാടുപരിധി 10,000 ആണ്.കോട്ടക് മഹീന്ദ്ര ബാങ്കിന് ബനിഫിഷ്യറി കൂട്ടിചേര്‍ക്കാതെ  50,000 രൂപ വരെ ഒരു ദിവസം അയക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com