ADVERTISEMENT
കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ബാങ്കുകള്‍ ആകര്‍ഷകമായ വായ്പ പദ്ധതിയുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇടപാടുകാര്‍ മുഖം തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ആവശ്യക്കാരില്ലാത്തതിനാല്‍ ഉത്പന്നം കെട്ടികിടക്കുമ്പോള്‍ പുതിയ വായ്പ എടുത്തിട്ട് കാര്യമില്ല എന്ന നിലപാടിലാണ് ചെറുകിട ഇടത്തരം വ്യവസായികള്‍ അടക്കമുള്ളവര്‍. വായ്പയോട് ആര്‍ക്കും താത്പര്യമില്ലാത്ത അവസ്ഥയാണ്. പണം കൈയ്യില്‍ ഉണ്ടായിട്ടല്ലെങ്കിലും അനിശ്ചിതത്വം നിറഞ്ഞ വിപണിയില്‍ വായ്പ എടുത്ത് ഇനിയും മുടക്കേണ്ടതില്ല എന്ന നിലപാടിലാണ് നിക്ഷേപകര്‍. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് ലിമിറ്റ് ഏകപക്ഷീയമായി ഉയര്‍ത്തിയിരുന്നു.
എന്നാൽ വായ്പ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ബാങ്കുകള്‍ പണം സേഫ് സോണ്‍ എന്ന നിലയില്‍ ആര്‍ ബി ഐ യുടെ റിവേഴ്‌സ് റിപ്പോ വിന്‍ഡോയില്‍ ഇട്ടിരിക്കുകയാണ്. ഇങ്ങനെ ബാങ്കുകള്‍ സൂക്ഷിച്ചിരിക്കുന്ന പണം ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 8.5 ലക്ഷം കോടി രൂപയാണ്. വിപണിയിലേക്ക് വായ്പയായി പണമൊഴുക്കാന്‍ ആര്‍ ബി ഐ റിവേഴ്‌സ് റിപ്പോ നിരക്ക് മാര്‍ച്ചില്‍ കുറച്ചിരുന്നു. നിലവില്‍ 3.75 ശതമാനമാണ് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്‍കുന്ന പലിശ നിരക്ക്.  കേന്ദ്രസര്‍ക്കാരാകട്ടെ കോവിഡ് പ്രതിസന്ധി ജനം വായ്പയെടുത്ത് പരിഹരിക്കട്ടെ എന്ന നിലപാടില്‍ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com