ADVERTISEMENT

പേഴ്‌സില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന കാര്‍ഡുകള്‍ ഇന്ന് ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ്. രണ്ടോ മൂന്നോ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാമുണ്ടാകും. ഇതില്‍ ഏത് കാര്‍ഡ് നഷ്ടപ്പെടുന്നതും വലിയ റിസ്‌കാണിന്ന്. ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് മോഷണവും തട്ടിപ്പും ഇതിന് പുറമേയാണ്. ഇത്തരം സാഹചര്യങ്ങളെ മനസമാധാനത്തോടെ നേരിടുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ നല്‍കുന്നത്. ഈ കാര്‍ഡ് പരിരക്ഷ പദ്ധതി നിങ്ങളുടെ കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

1,600 രൂപ ഫീസ്

എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് ഈ പരിരക്ഷാ പദ്ധതി നല്‍കുന്നത്. ഒരു വര്‍ഷം 1,600 രൂപ മുതല്‍ 2,500 രൂപ വരെയാണ് ഇത്തരം സേവനത്തിന് ഫീസ്. സേവനത്തിന്റെ വ്യാപ്തി പല ബാങ്കുകളിലും പല രീതിയിലാണ്.

സേവനങ്ങള്‍ പലവിധം

ഇന്‍സ്റ്റന്റ് ബ്ലോക്ക്, തട്ടിപ്പിനെതിരായ പരിരക്ഷ, സൗജന്യമായി പകരം കാര്‍ഡ് നല്‍കുക, സിം ബ്ലോക്ക്് സേവനം, അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവയാണ് ഈ സേവനത്തിന്റെ പരിധിയില്‍ വരുക. ദൂരയാത്രകള്‍ വേണ്ടി വരുമ്പോള്‍ ധനസഹായം നല്‍കുന്നതും സേവനത്തിന്റെ ഭാഗമാണ്. പണമടച്ച് ഒരു വര്‍ഷം വരെയാണ് ഇതിന്റെ കാലാവധി. തുടര്‍ന്നും സേവനം വേണമെന്നുണ്ടെങ്കില്‍ ഓട്ടോ റിന്യൂവൽ സാധ്യത വിനിയോഗിക്കാം.

English Summery:Credit Card Protection Plan from Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com