ADVERTISEMENT

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഏത് അക്കൗണ്ടിലേക്കാണോ പണമയക്കേണ്ടത് ആ ബാങ്കിന്റെ ഐ എഫ് എസ് സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) ചോദിക്കാറുണ്ട്. ഇവിടെ അക്കൗണ്ട് നമ്പറും പേരും മാത്രമല്ല ഐ എഫ് എസ് കോഡും നല്‍കേണ്ടതുണ്ട്. എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, ഐ എം പി എസ് എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക്  മുമ്പും ആര്‍ക്കാണോ പണമയക്കുന്നത് അയാളുടെ അക്കൗണ്ട് നമ്പറും പേരും ബാങ്കിന്റെ പേരും ഐ എഫ് എസ് കോഡും അടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം. ആര്‍ ബി ഐ യുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടില്‍ പണം കൈപ്പറ്റുന്ന ആളുടെ പേര് നല്‍കണം എന്ന് നിര്‍ബന്ധമുണ്ട്.

ഐ എഫ് എസ് സി

രാജ്യത്തെ ഒരോ ബാങ്ക് ബ്രാഞ്ചും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് ഐ എഫ് എസ് കോഡ്. ഓരോ ബാങ്ക് ശാഖകള്‍ക്കും ഓരോ 11 അക്ക ആല്‍ഫാന്യൂമറിക്ക് കോഡുണ്ടാകും. 'എച്ച്ഡിഎഫ്‌സി0001486' എന്ന ഉദാഹരണത്തില്‍ ആദ്യത്തെ നാല് അക്ഷരങ്ങള്‍ ബാങ്കിന്റെ പേരാണ്. പലപ്പോഴും ചുരുക്കരൂപം. അഞ്ചാമത്തേത് പൂജ്യം. പിന്നീട് വരുന്ന ആറ് അക്കങ്ങള്‍ ബാങ്കിന്റെ പ്രത്യേക ശാഖകളെ പ്രതിനിധാനം ചെയ്യുന്നു. അതായത് ഐ എഫ് എസ് സി ഉപയോഗിക്കുന്നതിലൂടെ ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ ബാങ്ക ്ബ്രാഞ്ച് കൃത്യമായി തിരിച്ചറിയാനാകുന്നു.

ഐ എഫ് എസ് സി തെറ്റിയാല്‍

സാധാരണ നിലയില്‍ ബനിഫിഷ്യറിയെ ആഡ് ചെയ്യുന്നതിന്റെ ഭാഗമായി  ബാങ്കും ബ്രാഞ്ചും തന്നിരിക്കുന്ന ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ ഐ എഫ് എസ് കോഡ് സ്വയം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വയം എന്റര്‍ ചെയ്യുകയും ആകാം.

പണമയക്കേണ്ട ബാങ്കിന്റെ ബ്രാഞ്ച് കോഡ് മാറിയാലും സാധാരണ നിലയില്‍ അക്കൗണ്ട് നമ്പറും പേരും ശരിയാണെങ്കില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കാനാണ് സാധ്യത. കാരണം ഐ എഫ് എസ് കോഡിന് ശേഷം വരുന്ന റഫറന്‍സ് പോയിന്റ് അക്കൗണ്ട് നമ്പറും അക്കൗണ്ടുടമയുടെ പേരുമാണ്. ഇതു രണ്ടും ശരിയാണെങ്കില്‍ ഒരേ ബാങ്കിന്റെ തന്നെ ബ്രാഞ്ച് മാറിയാലും ഇടപാട് നടക്കാനാണ് കൂടുതല്‍ സാധ്യത.

English Summary: What will Happen to Your Money if Enter a Wrong IFSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com