ADVERTISEMENT

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളോ മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളോ നടത്തുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് റിസര്‍വ് ബാങ്ക്. സൗജന്യമായി ലഭിക്കുന്നവ, ഓപ്പണ്‍ വിഭാഗത്തിലുള്ളവ, പൊതുവായി എല്ലാവര്‍ക്കും ലഭിക്കുന്നവ എന്നീ വിഭാഗങ്ങളിലുള്ള വൈഫൈ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. അടുത്തിടെ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വീണ്ടും ജനങ്ങളെ ഓര്‍മിപ്പിക്കുന്നത്.

കെവൈസി പൂര്‍ത്തിയാക്കാനെന്ന പേരില്‍ പല തട്ടിപ്പുകള്‍ക്കും ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. ബാങ്കുകളുടേയും പെയ്‌മെന്റ് സംവിധാനങ്ങളുടേയും വെബ്‌സൈറ്റുകള്‍ എന്ന പേരിലും അവയുടെ പ്രതിനിധികള്‍ എന്ന പേരിലും തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ സമീപിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ കാര്‍ഡ് വിവരങ്ങള്‍, പിന്‍, ഒടിപി, പാസ് വേഡ്, യുപിഐ പിന്‍ തുടങ്ങിയവ ആര്‍ക്കും വെളിപ്പെടുത്തരുതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. സുപ്രധാന ബാങ്കിങ് വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു വെക്കുന്നതും ഒഴിവാക്കണം.

English Summery : Don't do Banking Transaction through Open wifi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com