ADVERTISEMENT

അനായാസമായ നാലു ഘട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമൊരുക്കി ആക്സിസ് ബാങ്ക്. വീഡിയോ കെവൈസി ഉപയോഗിച്ച് നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഉടന്‍ തന്നെ ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് ആരംഭിക്കാനാകും. നിലവിലെ സാഹചര്യത്തില്‍,ശാഖകള്‍ സന്ദര്‍ശിക്കാതെയും കടലാസ് ഇടപാടുകളില്ലാതെയും ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത് ഉപഭോക്താക്കള്‍ക്കു ഏറെ ഗുണകരമാണ്. ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ബാങ്കിന്റെ 250 ലധികം ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാവും. മാത്രമല്ല, ഇ-ഡെബിറ്റ് കാര്‍ഡ് എന്ന വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും അക്കൗണ്ട് തുറന്ന ഉടന്‍ തന്നെ ഇടപാടുകള്‍ ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

പരിധിയില്ലാത്ത സേവനങ്ങള്‍ 

എഫ്ഡി/ആര്‍ഡി, എംഎഫ്, ഇന്‍ഷുറന്‍സ്, ലോണ്‍/ക്രെഡിറ്റ് കാര്‍ഡ്, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ പരിധിയില്ലാത്ത സേവനങ്ങള്‍ ലഭ്യമാവും. 999 രൂപ വിലമതിക്കുന്ന ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി ടൈംസ് പ്രൈം അംഗത്വം, ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഒരു ശതമാനം ക്യാഷ്ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ഇ-ഡെബിറ്റ് കാര്‍ഡ് വഴിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒടിപി വഴിയുള്ള പരിശോധന, സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ ശേഖരിക്കല്‍, പ്രാരംഭ തുക ഉറപ്പാക്കല്‍ എന്നിവയ്ക്ക് ശേഷം കെവൈസി പൂര്‍ത്തിയാക്കുന്നതിന് ബാങ്ക് പ്രതിനിധിയുമായി ഒരു ഹ്രസ്വ വീഡിയോ കോളോടെ ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും.  

English Summary : Axis Bank Introduces 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com