ADVERTISEMENT

നിങ്ങളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്തുന്നുവെങ്കില്‍ ഉടന്‍ ലഭിക്കും മുന്നറിയിപ്പ്. ഫോണില്‍ എസ് എം എസ് ആയി ലഭിക്കുന്ന ഈ മുന്നറിയിപ്പ് അവഗണിക്കാതിരുന്നാല്‍ നിങ്ങളുടെ പണം നഷ്ടപെടാതെ കാക്കാം. എസ് ബി ഐ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വര്‍ധിച്ച് വരുന്ന എടിഎം തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നതിന് തടയിടുകയാണ് ലക്ഷ്യം.

മിനി സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടാലും അക്കൗണ്ടുടമയുടെ ഫോണിലേക്ക് സന്ദേശമെത്തും. അക്കൗണ്ട് ബാക്കി അറിയാനോ, മിനിസ്‌റ്റേറ്റ്‌മെന്റ് ലഭിക്കാനോ വേണ്ടി ആരെങ്കിലും എടിഎം ഉപയോഗിച്ചാല്‍ ഉടന്‍ ലഭിക്കുന്ന സന്ദേശമനുസരിച്ച് ബാങ്കിനെ ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കാം. ഇങ്ങനെയുളള പരിശോധന സാധാരണയായി അക്കൗണ്ടില്‍ എത്ര പണം ഉണ്ട് എന്നറിയാനുള്ള തട്ടിപ്പുകാരുടെ ആദ്യ നടപടിയായാണ് ബാങ്കുകള്‍ കരുതുന്നത്. എസ് എം എസ് സന്ദേശത്തിലൂടെ ഇതിന് ഒരു പരിധി വരെ തടയിടാമെന്നാണ് നിഗമനം.

എടിഎം തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇടപാടുകാരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി 'കാര്‍ഡ്‌ലെസ് കാഷ് വിത്‌ഡ്രോവല്‍ സംവിധാനം' എടിഎമ്മുകളില്‍ എസ് ബി ഐ നേരത്തേ നടപ്പാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ് വേര്‍ഡ്( ഒടിപി) വഴിയാണ് ഇത് സാധ്യമാകുന്നത്.

English Summary : Beware about Atm Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com