വായ്പ കുടിശികയാകുമെന്ന ആശങ്കയുണ്ടോ? എങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കാം

HIGHLIGHTS
  • ബാങ്കുകള്‍ പുനഃക്രമീകരണ നടപടികള്‍ ഊർജിതമാക്കുന്നു
Home-Loan
SHARE

ഭവന-വ്യക്തിഗത വായ്പകള്‍ അടക്കമുള്ളവ കുടിശികയാകുന്നതൊഴിവാക്കാന്‍ ആര്‍ ബി ഐ നിര്‍ദേശാനുസരണം ബാങ്കുകള്‍ പുനഃക്രമീകരണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിസന്ധിയില്‍ വരുമാന നഷ്ടമുണ്ടായവരുടെ നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച് അടവുകളില്‍ ഇളവ് അനുവദിക്കുന്നതിന് ഇന്ത്യന്‍ ബാങ്ക് പ്രത്യേക പോര്‍ട്ടല്‍ തുറന്നു. ഈ പോര്‍ട്ടലിലൂടെ വായ്പകളുടെ ഇ എം ഐ കുറയ്ക്കാനാവും. അഥവാ രണ്ട് വര്‍ഷം വരെ കാലാവധി നീട്ടി വാങ്ങാം. വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും.

എസ് ബി ഐയും അവരുടെ ഇടപാടുകാര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ വായ്പ പുനഃക്രമീകരണം ആവശ്യമുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. എസ് എം എസ് സന്ദേശം വഴി ബന്ധപ്പെടേണ്ട ബാങ്ക് ശാഖയും സമയവും ഉപഭോക്താവിന് ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം ശാഖയിലെത്തി കാര്യം നടത്താം.

രാജ്യത്ത് ആകെ വിതരണം ചെയ്തിരിക്കുന്ന വായ്പയുടെ 1.9 ശതമാന(ഏകദേശം 2.1 ലക്ഷം കോടി രൂപ) ത്തിന് പുനഃക്രമീകരണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

English Summary : Try to Reshedule Your Loan Repayment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA