മോറട്ടോറിയം ആനുകൂല്യം നവംബര്‍ അഞ്ചിന് മുമ്പ് അക്കൗണ്ടിലെത്തും

HIGHLIGHTS
  • വായ്പ തുക കൂടുതലുളളവര്‍ക്ക് നേട്ടം താരതമ്യേന കൂടുതലായിരിക്കും
money-new
SHARE

വായ്പകളുടെ മോറട്ടോറിയം കാലത്തെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മില്‍ വ്യത്യാസമുള്ള തുക നവംബര്‍ അഞ്ചിനുള്ളില്‍ ഇടപാടുകാരുടെ അക്കൗണ്ടിലെത്തും. ഈ തുക അഞ്ചിനകം അക്കൗണ്ടുകളില്‍ എത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് കോടി രൂപ വരെയുള്ള ഭവന-വാഹന വായ്പകള്‍, വ്യക്തിഗത ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ കൂടാതെ എം എസ് എം ഇ വിദ്യാഭ്യാസ ലോണുകള്‍ തു‍ടങ്ങിയവയ്ക്കാണ് ആനുകൂല്യം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസമാണ് വായ്പ തിരിച്ചടവില്‍ ആര്‍ ബി ഐ മോറട്ടോറിയം പ്രഖ്യാപിച്ചത്.

നിലവില്‍ 75 ശതമാനം ബാങ്ക് വായ്പകളും ഈ വിഭാഗത്തിലുളളവയാണ്. ഇവയെല്ലാം ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലിനെ തുടര്‍ന്നാണ് കൂട്ടുപലിശ ഒഴിവാക്കാം എന്ന് സര്‍ക്കാര്‍ സമ്മതം അറിയിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. ഈയിനത്തില്‍ ബാങ്കുകള്‍ക്ക് ചെലവാകുന്ന തുകയായ 7,500 കോടി രൂപ സര്‍ക്കാര്‍ പിന്നീട് കൈമാറും. മോറട്ടോറിയം സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. വായ്പ തുക കൂടുതലുളളവര്‍ക്ക് നേട്ടവും താരതമ്യേന കൂടുതലായിരിക്കും.

English Summary : Ex -gratia amount will avail before November 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA