ADVERTISEMENT

യുവാക്കൾക്കായി എസ്ബിഐ കാര്‍ഡും പേടിഎമ്മും സഹകരിച്ച് അടുത്ത തലമുറ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. പേടിഎം എസ്ബിഐ കാര്‍ഡ്, പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റ് എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. വിസ പ്ലാറ്റ്‌ഫോമിലാണ് ഉല്‍പ്പന്നം. ഇത് മൊബൈല്‍ ആപ്പിലെയും പേടിഎം ആപ്പിലെയും സ്മാര്‍ട്ട് ടാപ്പ് ഫീച്ചറിലൂടെ ഉടമയ്ക്ക് നിയന്ത്രിക്കാം. കാര്‍ഡിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒറ്റ ടച്ചില്‍ ബ്ലോക്ക് ചെയ്യാനും മാറ്റാനും സാധ്യമാണ്.ക്രെഡിറ്റ് പരിധി അറിയാനും ഒറ്റ ടച്ച് മതി. ഒരു മിനിറ്റിനുള്ളില്‍ പേടിഎം ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം. കാഷ്ബാക്ക് ഉൾപ്പടെ ആനൂകൂല്യങ്ങളുമുണ്ട്. പേടിഎം എസ്ബിഐ കാര്‍ഡിന് 499 രൂപയും പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റിന് 1499 രൂപയുമാണ് വാര്‍ഷിക ഫീസ്.

English Summary : Paytm SBI Card Introduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com