ADVERTISEMENT

വീട്ടിലിരിക്കുന്ന സ്വര്‍ണമടക്കമുള്ള ആസ്തികളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഇടമാണ് ബാങ്ക് ലോക്കറുകള്‍. കെ വൈ സി രേഖകളും ഫോട്ടോഗ്രാഫും നല്‍കി ബാങ്കുകളില്‍ ലോക്കറുകള്‍ തുറക്കാം.വ്യക്തിക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ലോക്കര്‍ തുറക്കാം.വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ലോക്കര്‍ പ്രവര്‍ത്തിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ ഇടപാടുകാരന് നോട്ടീസ് നല്‍കിയ ശേഷം ബാങ്കുകള്‍ക്ക് ലോക്കര്‍ തുറക്കാമെന്നാണ് ആര്‍ ബി ഐ ചട്ടം പറയുന്നത്.

എസ് ബി ഐ കഴിഞ്ഞ മാര്‍ച്ചിൽ. 33 ശതമാനം വരെയാണ് ലോക്കര്‍ ചാര്‍ജില്‍ വര്‍ധന വരുത്തിയത്. ഇതനുസരിച്ച് ചെറുത്, ഇടത്തരം, വലുത്, കൂടിയത് ഇങ്ങനെ നാല് തരത്തിലുള്ള ലോക്കര്‍ സംവിധാനങ്ങളാണ് എസ് ബി ഐ ബ്രാഞ്ചുകളിലുള്ളത്.

ഫീസ്

നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ലോക്കര്‍ വാടകയ്ക്ക് വ്യത്യാസമുണ്ട്. നഗര ശാഖകളിലെ ഏറ്റവും ചെറിയ ലോക്കറിന് വാര്‍ഷിക വാടക 2,000 രൂപയാണ്. ഗ്രാമീണ ശാഖയാണെങ്കില്‍ 1,500 രൂപ മതിയാകും. മെട്രോ നഗരത്തിലെ വലിയ ലോക്കറിന് വാര്‍ഷിക നിരക്ക് 8,000 രൂപയും. അതേസമയം ഇടത്തരം ലോക്കറിന് 4,000 രൂപയും വര്‍ഷം വാടകയായി ഈടാക്കും. ഗ്രാമീണ മേഖലയാണെങ്കില്‍ 3,000 രൂപ മതിയാകും.

ഏറ്റവും വലിയ ലോക്കറിന് 9000 മുതല്‍ 12,000 രൂപ വരെയാണ് ഫീസ്. ഇത് കൂടാതെ ജി എസ് ടിയും ഉണ്ടാകും. ലോക്കര്‍ തുറക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ചാര്‍ജ് 500 മുതല്‍ 1000 രൂപ വരെ ആണ്. ഇത് ഒറ്റത്തവണയായി അടയ്ക്കണം.കൂടെ ജി എസ് ടിയുമുണ്ട്. ഇടപാടുകാരന്റെ റിസ്‌ക് വിഭാഗമനുസരിച്ച് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം ലോക്കര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാമെങ്കിലും ഇത് കഴിഞ്ഞാല്‍ സറണ്ടര്‍ ചെയ്യാന്‍ ബാങ്കിന് ആവശ്യപ്പെടാം.

English Summary : Know these Details Regarding Bank Locker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com