ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഓണ്‍ലൈനില്‍ ഇ എം ഐയാക്കാം

HIGHLIGHTS
  • മുൻനിര ബാങ്കുകൾ സേവനം ലഭ്യമാക്കുന്നുണ്ട്
Credit-Card-3
SHARE

പലരും ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും ഇന്ന് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നു. മാസാവസാനം ഇത് വലിയ ബാധ്യത വരുത്തി വയ്ക്കും.  മറ്റ് ആവശ്യങ്ങള്‍ നിവൃത്തിച്ച് വരുമ്പോഴേയ്ക്കും ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാൻ പറ്റാതെയുമാകും. ഇതെങ്ങനെ മാനേജ് ചെയ്യും? ബില്‍ തുക ഇ എം ഐ ആക്കി മാറ്റുകയാണിവിടെ നല്ലത്. എച്ച് ഡി എഫ് സി അടക്കമുള്ള പല ബാങ്കുകളും ഈ സാധ്യത ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായി അനുവദിച്ചിട്ടുണ്ട്.

പലിശ നല്‍കണം

ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഇ എം ഐ ആക്കുന്നതോടെ ഒറ്റയടിക്ക് അടച്ച് തീര്‍ക്കേണ്ട ബാധ്യത ഇല്ലാതാകുന്നു. അതേസമയം ബാങ്കുകള്‍ ഇതിന് പലിശ ഈടാക്കും. ഒരോരുത്തര്‍ക്കും ബാധകമായ പലിശ വ്യത്യസ്്തമാണ്. ഇത് ക്രെഡിറ്റ് സ്‌കോര്‍ അടക്കമുള്ള പല കാര്യങ്ങളും വിലിരുത്തിയാണ് തീരുമാനിക്കുന്നത്. ബാങ്ക് സൈറ്റില്‍ കയറി ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഇ എം ഐ ആക്കാനുള്ള ഓപ്ഷനെടുത്താൽ ഇത് അറിയാനാകും. അനുയോജ്യമായ കാലാവധി നല്‍കുമ്പോള്‍ ബാധകമായ പലിശ നിരക്ക് വ്യക്തമാകും. പലിശ നിരക്കുണ്ടെങ്കിലും മൊത്തം തുക കുടിശിക ആകുന്നതിലും എന്തുകൊണ്ടും നല്ലതാണ് ഇ എം ഐ ആക്കി മാറ്റുന്നത്.

ക്രെഡിറ്റ് ലിമിറ്റ്

സാധാരണ നിലയില്‍ ഓരോ കാര്‍ഡിനും ഒരു വായ്പാ പരിധിയുണ്ട്. ഓരോ തവണയും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ പരിധി കുറഞ്ഞ് വരുകയും പിന്നീട് തിരിച്ചടയ്ക്കുമ്പോള്‍ ഇത് പുനഃസ്ഥാപിക്കപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ കുടിശിക ഇ എം ഐ ആക്കുന്നതോടെ നിങ്ങളുടെ വായ്പ പരിധി ബ്ലോക്കാവും. കാരണം ഈ തുക പിന്നീട് വായ്പയായിട്ടാണ് പരിഗണിക്കുക.

എല്ലാ കാര്‍ഡുകള്‍ക്കും ഈ സാധ്യത ഇല്ല

എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും എല്ലാ വിഭാഗം പര്‍ച്ചേസുകള്‍ക്കും ഈ ആനുകൂല്യമില്ല.  ഉദാഹരണത്തിന് സ്വര്‍ണം പോലുള്ള ആഭരണങ്ങളുടെ പര്‍ച്ചേസ് ആണെങ്കില്‍ എച്ച് ഡി എഫ് സി ബാങ്ക് ഇ എം ഐ അനുവദിക്കില്ല. അതുപോലെ കൈയ്യിലുള്ള ക്രെഡിറ്റ് കാര്‍ഡിന് ഈ ആനുകൂല്യമുണ്ടോ എന്നും പരിശോധിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA