എഫ് ഡി 'പൊളിച്ചാൽ' എത്ര പിഴ നല്‍കണം?

HIGHLIGHTS
  • കാലാവധി എത്തും മുമ്പ് പിൻവലിച്ചാൽ പിഴ ഈടാക്കും
FD
SHARE

റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചാണെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ വലിയ അനുഗ്രഹമാണ്. കാലാവധി അനുസരിച്ച് വിവിധങ്ങളായ പലിശ നിരക്കില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്താം. സാധാരണ നിലയില്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് ഇങ്ങനെ ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപിക്കാവുന്നത്. അസുഖങ്ങള്‍ അടക്കം അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തികാവശ്യങ്ങള്‍ പണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമ്പോള്‍ എഫ് ഡി 'പൊളിക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പലര്‍ക്കും കാലാവധി എത്താതെ തന്നെ നിക്ഷേപം പിന്‍വലിക്കേണ്ടി വരും. ഇവിടെ നിക്ഷേപകന്‍ ബാങ്കുകള്‍ക്ക് പിഴ നല്‍കേണ്ടി വരും. നേരിയ വ്യത്യാസമുണ്ടെങ്കിലും പൊതുമേഖലാ  ബാങ്കുകള്‍ക്ക് പൊതുവെ ഇക്കാര്യത്തില്‍ ഒരേ നയമായിരിക്കും.

മുന്‍നിര ബാങ്കായ എസ് ബി ഐ കാലാവധി എത്താതെ പിന്‍വലിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചുമത്തുന്ന അധിക തുക എത്രയെന്ന് നോക്കാം.

ഏഴ് ദിവസം വരെ

സാധാരണ നിലയില്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപ കാലാവധി തുടങ്ങുന്നത് ഏഴ് ദിവസത്തില്‍ നിന്നാണ്. എസ് ബി ഐ യുടെ കുറഞ്ഞ സ്ഥിര നിക്ഷേപ കാലാവധി ഏഴ് മുതല്‍ 45 ദിവസം വരെയാണ്. ഇതിന് സാധാരണ നിരക്ക് 2.90 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നേട്ടം 3.4 ശതമാനവുമാണ്. ഇവിടെ ഏഴ് ദിവസത്തിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പലിശ ഒന്നും ലഭിക്കില്ല.

അഞ്ച് ലക്ഷം വരെ

നിങ്ങളുടെ സ്ഥിര നിക്ഷേപം അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ കാലാവധി എത്തുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ എത്ര പലിശ നിരക്കിലാണോ നിക്ഷേപിച്ചിരിക്കുന്നത് അതില്‍ നിന്നും അര ശതമാനം കുറയ്ക്കും. ഇവിടെ കാലാവധിയല്ല തുകയാണ് മാനദണ്ഡം. അതായത് എത്ര കാലാവധിയുളള നിക്ഷേപമാണെങ്കിലും അഞ്ച ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഇത് ബാധകമാണ്.

ഒരു കോടി വരെ

അഞ്ച് ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പിഴ തുക ഒരു ശതമാനമാകും. ഇവിടെയും കാലാവധി പ്രശ്‌നമല്ല. തുകയാണ് കാര്യം.

English Summary. Penalty Details for FD Withdrawal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA