ADVERTISEMENT

അപേക്ഷ പോലും നല്‍കാത്ത തങ്ങള്‍ക്ക് താല്‍പര്യമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചു എന്നും അതു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമെല്ലാം പലരും പരാതി പറയാറുണ്ട്. ഇങ്ങനെ അപേക്ഷിക്കാത്തവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കരുതെന്ന് ബാങ്കിങ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതേ സമയം അപേക്ഷിക്കാതെ തന്നെ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റു ചില സാഹചര്യങ്ങളും ബോര്‍ഡ് സൂചിപ്പിക്കുന്നുണ്ട്.

∙കാര്‍ഡ് ലഭിക്കുവാന്‍ യോഗ്യരെന്നു തോന്നുന്ന ചിലര്‍ക്ക് ഏതാനും ബാങ്കുകള്‍ ആക്ടിവേറ്റു ചെയ്യാത്ത കാര്‍ഡുകള്‍ നല്‍കുന്ന രീതിയുണ്ട്.

∙ഇത്തരം കാര്‍ഡുകള്‍ ലഭിക്കുന്ന വ്യക്തിക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം അത് ആക്ടിവേറ്റു ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാം.

∙ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലും കാര്‍ഡ് ലഭിക്കുന്ന വ്യക്തിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബാങ്കുകള്‍ കാര്‍ഡ് ആക്ടിവേറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതു റദ്ദാക്കുകയും എന്തെങ്കിലും ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അതു തിരികെ നല്‍കുകയും ചെയ്യണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

∙ഈടാക്കിയ തുകയുടെ ഇരട്ടി തുക പിഴ നല്‍കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

വ്യവസ്ഥകളും നിബന്ധനകളും ഉപഭോക്താവിനെ അറിയിക്കണം

കാര്‍ഡിനു ബാധകമായ ഫീസ്, ചാര്‍ജുകള്‍, പലിശ നിരക്ക്, ബില്ലിങ്-പണമടവു രീതികള്‍, കുടിശിക കണക്കാക്കുന്ന രീതി, കാര്‍ഡ് പുതുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണം. ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളുടേയും നിബന്ധനകളുടേയും പകര്‍പ്പും അപേക്ഷാ സമയത്ത് ബാങ്ക് ഉപഭോക്താവിനു നല്‍കാന്‍ ബാധ്യസ്ഥരാണ്.

English Summary: What to do When You get a Credit Card without Your Consent

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com