ADVERTISEMENT

ഇടത്തട്ടുകാര്‍ക്ക് ഭവനവായ്പ പലിശയില്‍ ഇളവ് നല്‍കുന്ന വായ്പ പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പിന്നീട് പല ഘട്ടങ്ങളിലായി 2021 മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. ആറ് മുതല്‍ 12 ലക്ഷം വരെയും 12 മുതല്‍ 18 ലക്ഷം വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഭവന വായ്പയില്‍ പലിശ ഇളവ് അനുവദിക്കുക എന്നതാണ് ഈ സ്‌കീമില്‍ ചെയ്യുന്നത്.

ഇതില്‍ ആദ്യ വിഭാഗക്കാര്‍ക്ക്  4 ശതമാനവും രണ്ടാം വിഭാഗത്തിന് 3 ശതമാനവും വ്യവസ്ഥകള്‍ക്ക് അനുകൂലമായി പലിശ ഇളവ് കേന്ദ്രം നല്‍കും. കാലാവധിക്കാലത്തെ പലിശ മൊത്തം കണക്കാക്കി തുടക്കത്തില്‍ തന്നെ സബ്‌സിഡി കൈമാറുകയാണ് രീതി. ഫലത്തില്‍ ഇത് വലിയ ലാഭമാണ്. നിലവിലെ 7 ശതമാനം പലിശ നിരക്ക് മൂന്ന് ശതമാനമായി താഴും ഇവിടെ.

ഇളവ് നഷ്ടമാകും

എന്നാല്‍ ഇങ്ങനെ എടുക്കുന്ന വായ്പകള്‍ പിന്നീട്  മറ്റൊരു ബാങ്കിലേക്ക് മാറ്റാനാവുമോ? സാധാരണ ഒരിക്കല്‍ എടുത്ത ഭവന വായ്പ പിന്നീട് കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേയ്ക്ക് മാറ്റാറുണ്ട്. എന്നാല്‍ പി എം എ വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയ വായ്പകള്‍ ഇങ്ങനെ മാറ്റുമ്പോള്‍ പിന്നീട് അവശേഷിക്കുന്ന കാലത്തെ പലിശ സബ്‌സിഡി നഷ്ടമാകും. കാരണം ഒരാള്‍ക്ക് ഈ സ്‌കീം അനുസരിച്ച് ഒരിക്കലേ വായ്പ എടുക്കാനാവൂ. ഇവിടെ സബ്‌സിഡി കണക്കാക്കുന്നത് ആകെയുള്ള വായ്പാ കാലാവധിയുടെ മൊത്തം പലിശ നിരക്ക്‌നേട്ടം പരിഗണിച്ചാണ്. ഇത് കണക്കാക്കി തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ബാങ്കിന് നല്‍കുന്നു.

ഇത്തരം വായ്പകള്‍ കാലാവധി എത്തുന്നതിന് മുമ്പ് ക്ലോസ് ചെയ്യുകയോ ബാങ്ക് മാറ്റുകയോ ചെയ്യുമ്പോള്‍ ബാക്കിയായ കാലാവധിയുടെ സബ്‌സിഡി പണം ( നേരത്തെ ലഭിച്ചത്) തിരിച്ച് നല്‍കേണ്ടി വരും. അതുകൊണ്ട് ഇത്തരം വായ്പകള്‍ ബാങ്ക് മാറ്റാനോ കാലാവധിയ്ക്ക് മുമ്പ് അടച്ച് തീര്‍ക്കാനോ മുതിരുന്നത് പലിശ സബ്‌സിഡി നേട്ടം കുറയ്ക്കും.

English Summary: No Need to Switch Over PMAY Housing Loan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com