ADVERTISEMENT

സാധാരണ നിലയില്‍ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മാസം എട്ട് തവണ സൗജന്യമാണ്. അക്കൗണ്ടുടമകളുടെ ബാങ്ക് ഏതാണോ അവരുടെ എടിഎമ്മില്‍ അഞ്ചും മറ്റ് സ്ഥാപനങ്ങളുടേതാണെങ്കില്‍ മൂന്നു തവണയുമാണ് ഇങ്ങനെ സൗജന്യ ഇടപാട് അനുവദിക്കുക. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 തവണ സൗജന്യമായി എ ടി എം ഉപയോഗിക്കാം. സ്വന്തം ബാങ്കില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും. എസ് ബി ഐ ഇത്തരത്തിലാണ് സൗജന്യ എടിഎം ഉപയോഗം ക്രമപ്പെടുത്തിയിരിക്കുന്നത്. കൂടുതലായി നടത്തുന്ന ഇടപാടുകള്‍ക്ക് പണം നല്‍കണം. ഇതിന് പുറമേയുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇടപാട് ഒന്നിന് 20 രൂപയും ജി എസ് ടിയുമാണ് ഇങ്ങനെ ഈടാക്കുക. പലപ്പോഴും അക്കൗണ്ടില്‍ പണമുണ്ടോ എന്നറിയാതെ എടിഎം ഉപയോഗിക്കുന്നവരുണ്ട്. അക്കൗണ്ടില്‍ പണമില്ലാതെ ഇങ്ങനെ എടിഎം ഉപയോഗിച്ചാലും ഒരോ പ്രാവശ്യവും മുകളില്‍ പറഞ്ഞ ചാര്‍ജ് ഈടാക്കും. അതുകൊണ്ട് എ ടി എമ്മില്‍ പണമെടുക്കാന്‍ മുതിരുന്നതിന് മുമ്പ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്തണം. മിസ്ഡ് കോള്‍ അയച്ചും എസ് എം സ് സംവിധാനം വഴിയും അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സംവിധാനമുണ്ട്. ഈ സാധ്യത ഉപയോഗിക്കാവുന്നതാണ്.

English Summary: Details of Atm Cash Withdrawal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com