ക്രെഡിറ്റ് കാര്‍ഡ് ഭീഷണി കോളുകള്‍ വന്നോ? ബാങ്കിനെതിരെ പരാതിപ്പെടാം

Credit-Card-7
SHARE

ക്രെഡിറ്റ് കാര്‍ഡില്ലാതെ ഇന്ന് പലർക്കും ഒരു കാര്യവും പറ്റില്ല എന്നായിട്ടുണ്ട് സ്ഥിതി. ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനോ ഇന്ധനം നിറയ്ക്കുന്നതിനോ ഒക്കെ മിക്കവർക്കും ക്രെഡിറ്റ് കാര്‍ഡാണ് ആശ്രയം. കോവിഡ് കാലത്ത് പലരേയും തുണച്ചത് വായ്പാ കാര്‍ഡുകളാണ്. ഏകദേശം രണ്ട് മാസത്തോളം കാര്‍ഡിന്റെ പരിധിയനുസരിച്ച് ലക്ഷക്കണക്കിന് രൂപ പലിശ ഇല്ലാതെ കൈകാര്യം ചെയ്യാനാവും എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ മെച്ചം.

വായ്പ റിക്കവറി ടീം

എന്നാൽ കാര്‍ഡില്‍ വായ്പ അടയ്ക്കാനാവാതെ വന്നാല്‍ അക്കൗണ്ടുടമയെ അടവ് മുടക്കം വരുത്തിയവരുടെ പട്ടികയിലേക്ക് മാറ്റും. പിന്നെ നിങ്ങളെ തേടിയെത്തുക ബാങ്ക് ഏല്‍പ്പിച്ചിരിക്കുന്ന എന്‍ പി എ (കിട്ടാക്കടം) റിക്കവറി ടീമിന്റെ ഫോണ്‍കോളുകളായിരിക്കും. പണം തിരിച്ച് പിടിയ്ക്കാന്‍ അവര്‍ എന്തു നടപടിയും സ്വീകരിക്കും. അപമാനിക്കുക, അസമയത്ത് ഫോണ്‍ കോള്‍ ചെയ്യുക, സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുക, ഭീഷണിപ്പെടുത്തുക ഇങ്ങനെയെല്ലാം. എന്നാല്‍ ഇത്തരം പരാതികള്‍ വ്യാപകമായതോടെ ആര്‍ ബി ഐ തന്നെ ഇതിനെതിരെ രംഗത്ത് വരികയും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കുടിശികയായ തുക കാര്‍ഡുടമകളില്‍ നിന്ന് ആവശ്യപ്പെടുമ്പോള്‍ ഇവ പാലിച്ചിരിക്കണം. ഏതെങ്കിലും വിധത്തില്‍ ഇത് ലംഘിച്ചാല്‍ ബാങ്കിനെതിരെ കാര്‍ഡുടമയ്ക്ക്  പരാതി നല്‍കാം.

അന്തസ് ഹനിക്കരുത്

കുടിശിക വരുത്തിയ ആളിന്റെ അന്തസ് ഹനിക്കുന്ന വിധത്തിലാവരുത് ഇത്തരം റിക്കവറി പ്രവര്‍ത്തനങ്ങള്‍ എന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു. വായ്പ റിക്കവറിയുടെ ഭാഗമായുള്ള നടപടികളില്‍ പെരുമാറ്റ ദൂഷ്യം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. അതുപോലെ പണം ആവശ്യപ്പെടുന്നവര്‍ ആരായാലും സഭ്യമായ ഭാഷയിലായിരിക്കണം സംബോധന ചെയ്യേണ്ടതും സംസാരിക്കേണ്ടതും. അസഭ്യം നിറഞ്ഞതും അസമയത്തുള്ളതുമായ സംസാരമേ പാടില്ല.

പൊലീസ്/ ഓംബുഡ്‌സ്മാന്‍

ഏതെങ്കിലും വിധത്തില്‍ ഇതിനെതിരെ ബാങ്കോ റിക്കവറി ഏജന്റോ പ്രവര്‍ത്തിച്ചാല്‍ ബാങ്കിനെതിരെ കാര്‍ഡുടമയ്ക്ക് പരാതി പെടാവുന്നതാണെന്നും ആര്‍ ബി ഐ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം ബാങ്കില്‍ ബന്ധപ്പെട്ട് പരാതിപെടുക. അവര്‍ പരാതി ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ സ്ഥലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാം. ഇനി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ താത്പര്യമില്ലെങ്കില്‍ ബാങ്കിംഗ് ഓബുഡ്‌സ്മാന് ഇത് സംബന്ധിച്ച് പരാതി നല്‍കാം.

English Summary : RBI Directions against Credit Card Recovery Threatening Calls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA