ADVERTISEMENT

ഡിജിറ്റല്‍ പേയ്മെന്റ സ്‌കോര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ 67 ശതമാനത്തോളം ഡിജിറ്റായിക്കഴിഞ്ഞു. മൊബൈല്‍ ബാങ്കിങിൽ 25 ശതമാനം വിപണി വിഹിതവും ബാങ്കിനു സ്വന്തമാണ്. 64 കോടി രൂപയോളം വരുന്ന യുപിഐ ഇടപാട് രേഖപ്പെടുത്തി ഏറ്റവും മികച്ച റെമിറ്റര്‍ ബാങ്കായി. 

ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സ്‌കോര്‍ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം മാസമാണ് എസ്ബിഐ ഒന്നാം സ്ഥാനത്തെത്തുന്നത്.  വാണീജ്യ ബാങ്കുകളുടെ വിവിധ ഡിജിറ്റല്‍ പാരാമീറ്ററുകളാണ് സ്‌കോര്‍ബോര്‍ഡ് ട്രാക്ക് ചെയ്യുന്നത്. 13.5 കോടി ഉപയോക്താക്കളുടെ അടിത്തറയാണ് നിലവിൽ എസ്ബിഐയ്ക്കുള്ളത്.  

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സര്‍വീസ്  onlinesbi.sbi  ബാങ്കിങ് ക്രെഡിറ്റ്, ലെന്‍ഡിങ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 8.5 കോടി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നതത്.

എസ്ബിഐയുടെ ഫ്ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്സ്‌റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിങിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം പേഴ്സണല്‍ വായ്പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്പകള്‍ (സാമ്പത്തിക വര്‍ഷം  മൂന്നാം പാദത്തില്‍) അനുവദിച്ചു. 2020 ഓഗസ്റ്റ്-ഡിസംബര്‍ കാലത്ത് 4,230 കോടി രൂപ വരുന്ന 2.42 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവലോകനം ചെയ്തു.

ഏറ്റവും കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയതും എസ്ബിഐ ആണ്.  29 കോടിയിലധികം പേരാണ് ബാങ്കിന്റെ  ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.  കാര്‍ഡ് ചെലവഴിക്കലില്‍ 30ഉം  ഇടപാടുകളില്‍ 29ഉം ശതമാനം വിഹിതം എസ്ബിഐക്കാണ്. 

പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് സ്ഥിരമായ പുരോഗതി നേടിയിട്ടുണ്ട്. ഭിം യുപിഐ ക്യൂആര്‍, ഭാരത് ക്യൂആര്‍, ഭിം ആധാര്‍, പിഒഎസ് തുടങ്ങിയ പേയ്മെന്റ് മോഡുകളിലൂടെ 31 ലക്ഷം മെര്‍ച്ചന്റ് ടച്ച്പോയിന്റുകളുണ്ട്. ഇതില്‍ 51 ശതമാനം പേയ്മെന്റ് സ്വീകരിക്കല്‍ സൗകര്യവും ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലാണ്. ബാങ്കിന്റെ  എസ്ബിഐഇപേ-ഒരു ബാങ്കിന്റെ ഉടമസ്ഥതയിലുള്ള   ഒരേയൊരു പേയ്മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമാണ്. 

English Summary: SBI Leads Digital Banking  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com