ADVERTISEMENT

ഫോണ്‍ വിളിച്ച് ഇടപാടുകാരുടെ സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കി അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ ബാങ്ക് ഉത്തരവാദിയാണോ? നഷ്ടപ്പെട്ട പണം ബാങ്ക് റീ ഫണ്ട് ചെയ്യുമോ?

മുന്നറിയിപ്പിന് കുറവില്ല

ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് തല വച്ചുകൊടുത്ത് പണം നഷ്ടമായാല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധി. ബാങ്കുകള്‍ തുടര്‍ച്ചയായി സന്ദേശമയച്ചും സോഷ്യല്‍ മീഡിയ മുഖേനയും പരസ്യങ്ങളിലൂടെയും ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരന്തരം അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ആവശ്യപ്പെടുന്ന അനാവശ്യ കോളുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് അക്കൗണ്ടുടമകള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജാഗ്രത വേണം

ഇത് നിലവിലിരിക്കേ വീണ്ടും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നത് ജാഗ്രത ഇല്ലാത്തതിനാലാണെന്നും അതുകൊണ്ട് ബാങ്കിന് ഇത്തരം സാമ്പത്തിക നഷ്ടത്തില്‍ ഉത്തരവാദിത്വമില്ലെന്നും ഗുജറാത്തിലെ അംറേലി ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. എസ് ബി ഐ മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്നുമായിരുന്നു അംറേലി ജില്ലയില്‍ നിന്നുള്ള അധ്യാപികയുടെ പരാതി. എന്നാല്‍ പണം നഷ്ടമായതറിഞ്ഞ് എസ് ബി ഐ മാനേജരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ബാങ്കിന് സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ തട്ടിപ്പ് തടയാമായിരുന്നു എന്നതായിരുന്നു പരാതിക്കാരിയുടെ വാദം.

 ഫോണ്‍ വിളികള്‍ പ്രോത്സാഹിപ്പിക്കരുത്

എന്നാല്‍ ബാങ്കുകള്‍ സമയാസമയങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും പരാതിക്കാരിയുടെ ജാഗ്രത കുറവാണ് പണനഷ്ടത്തിന് കാരണമെന്നും കോടതി നരീക്ഷിച്ചു. കസ്റ്റമറുടെ ജാഗ്രത കുറവുകൊണ്ട് പണം നഷ്ടമായാല്‍ അനധികൃതമായ വിനിമയം ബാങ്കിനെ അറിയിക്കുന്നതുവരെയുള്ള നഷ്ടം സ്വയം വഹിക്കണമെന്നാണ് ആര്‍ ബി ഐ ചട്ടം. അതുകൊണ്ട് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചുള്ള ഫോണ്‍ കോളുകള്‍ മേലില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത് ധന നഷ്ടം ഒഴിവാകാന്‍ സഹായിക്കും

English Summary : Beware about BankingFraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com