ADVERTISEMENT

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്കില്‍ ബാങ്കു വഴി നടത്തുന്ന പല ഇടപാടുകളിലും തടസം നേരിട്ടേക്കാം. എന്‍ ഇ എഫ് ടി, ഐ എം പി എസ്, യു പ ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ ചില ബാങ്കുകളിലെങ്കിലും തടസപ്പെടുകയോ, അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ലക്ഷ്യത്തില്‍ ഏത്താതിരിക്കുകയോ ചെയ്യുന്നുണ്ട്.

പണം തിരിച്ച് വരുമോ?

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവരുടെ ട്വീറ്റില്‍ സാമ്പത്തിക വാര്‍ഷാവസാന തിരക്കുകള്‍ക്കിടയിലും തടസമില്ലാത്ത യു പി ഐ, എന്‍ ഇ എഫ് ടി, ഐ എം പി എസ് സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യാത്ത കേസുകളും ധാരാളമാണ്. ഇങ്ങനെ പരാജയപ്പെടുന്ന പണമിടപാടുകളില്‍ നഷ്ടമായ പണം അക്കൗണ്ടില്‍ തിരിച്ചെത്തുമോ? എങ്കില്‍ എത്ര ദിവസം എടുക്കും?

ദിവസം പിഴ 100 രൂപ

ആര്‍ ബി ഐ 2019 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇങ്ങനെ പണം നഷ്ടമാകുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടമായ പണം അക്കൗണ്ടില്‍ തിരിച്ചെത്താനുള്ള സമയവും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പരാജയപ്പെട്ട ഇടപാടിനെ തുടര്‍ന്ന് നഷ്ടമായ പണം ഉടമയുടെ അക്കൗണ്ടിലേക്ക്് നിര്‍ദേശിക്കപ്പെട്ട സമയത്തിനുള്ളില്‍ മടങ്ങിയെത്തിയില്ലെങ്കില്‍ ദിവസം 100 രൂപ എന്ന കണക്കില്‍  അക്കൗണ്ടുടമയ്ക്ക് ബാങ്ക് പിഴ നല്‍കണം.

പരാതി നല്‍കാം

ഐ എം പി എസ് ഇടപാടാണെങ്കില്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ലക്ഷ്യത്തിലെത്താതിരിക്കുകയും ചെയ്താല്‍ അടുത്ത പ്രവൃത്തി ദിനം അവസാനിക്കുന്നതിന് മുമ്പ് അക്കൗണ്ടില്‍ പണം മടങ്ങിയെത്തിയിരിക്കണം. പിന്നീടുള്ള ദിവസങ്ങളില്‍ 100 രൂപ വീതം പിഴ നല്‍കേണ്ടി വരും. യു പി ഐ ഇടപാടാണെങ്കിലും ഇതു തന്നെയാണ് മാനദണ്ഡം. ഇത് നടപ്പാക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ സേവന ദാതാവിനോ, സിസ്റ്റം പാര്‍ട്ടിസിപ്പന്റിനോ പരാതി നല്‍കാം. ഒരു മാസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പട്ട ഓംബുഡ്‌സ്മാനെ സമീപിക്കാം.

English Summary: You will Get Compensation for Failed Transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com