പേയ്‌മെന്റ്‌സ് ബാങ്കുകളില്‍ ഇനി നിക്ഷേപിക്കാം കൂടുതൽ തുക

HIGHLIGHTS
  • ഗ്രാമീങ്ങളിലാണ് പേയ്‌മെന്റ്‌സ് ബാങ്കുകളുടെ പ്രധാന പ്രവര്‍ത്തനം
money-new-2
SHARE

പണം നിക്ഷേപിക്കാനുള്ള അവസരം മാത്രം നല്‍കുന്നതാണ് പേയ്‌മെന്റ്‌സ് ബാങ്കുകള്‍. അക്കൗണ്ടുടമകള്‍ക്ക് നിക്ഷേപ സേവനങ്ങള്‍ മാത്രം നല്‍കുന്ന ഈ ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ വായ്പകളില്‍ നിന്ന് അകലം പാലിക്കുന്നു. അഥവാ റിസ്‌ക് ഉള്ളതിനാല്‍ വായ്പകള്‍ നല്‍കില്ല. ഇതുവരെ ദിവസാവസാനം അക്കൗണ്ടില്‍ പരമാവധി ഉണ്ടാകാവുന്ന തുക ഒരു ലക്ഷമായിരുന്നു. 2014 ലെ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇത്. ആര്‍ ബി ഐ ഇതാണ് രണ്ട് ലക്ഷമായി ഉയര്‍ത്തിയത്.പരമാവധി നിക്ഷേപത്തുക ഉയര്‍ത്തണമെന്ന് പേയ്‌മെന്റ് ബാങ്കുകള്‍ ആവശ്യമുന്നയിച്ച് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

വായ്പയില്ല

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത, ഗ്രാമീണ മേഖലകളാണ് പേയ്‌മെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തന രംഗം. ഇവിടങ്ങളിലെ ചെറുകിട കച്ചവടക്കാരെയും കടയുടമകളെയും എം എസ് എം ഇ കളെയും ബാങ്കിങ്സേവനങ്ങളിലേക്ക് ഉള്‍ചേര്‍ക്കുകയാണ് ലക്ഷ്യം. സാധാരണ ബാങ്ക് പോലെയാണ് പ്രവര്‍ത്തനമെങ്കിലും എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇവിടെ ലഭ്യമല്ല. കറന്റ്, സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റുകള്‍ ഇവിടെ സ്വീകരിക്കും. വായ്പ നല്‍കില്ല. എ ടി എം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാമെങ്കിലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വിലക്കുണ്ട്.  പേടി എം പേയ്‌മെന്റ്‌സ് ബാങ്ക്, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്, എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഇവ ഉദാഹരണം.

English Summary : The Investment Limit of Payments Bank Raised

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA