ADVERTISEMENT

കോവിഡിന്റെ അടുത്ത വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളും ലോക്ഡൗണിലേക്ക് പോകുമ്പോള്‍ വായ്പകള്‍ക്ക് ഒരിക്കല്‍ കൂടി മൊറട്ടോറിയം പ്രഖ്യാപിക്കുമോ? പോയ വര്‍ഷം മാര്‍ച്ച് അവസാനമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മൂന്ന് മാസം വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ആഗസ്റ്റ് വരെ നീട്ടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൊറട്ടോറിയം ചര്‍ച്ചയാകുന്നത്.

ലോക്കല്‍ ലോക്ഡൗണ്‍

നിലവില്‍ കോവിഡ്‌വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. മാഹാരാഷ്ട്ര, ഡെല്‍ഹി അടക്കം പല സംസ്ഥാനങ്ങളും ലോക്കല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് പല മേഖലകളിലും രാത്രികാല ലോക്ഡൗണുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ലോക്കല്‍ ലോക്ഡൗണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും വായ്പ മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സ്ഥിതിഗതികള്‍ നേരിടാന്‍ തയാറാണെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബിസിനസുകള്‍, പ്രത്യേകിച്ച് സ്വകാര്യ മേഖല നിലവിലെ സാഹചര്യം അതിജീവിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയത്തിന്റെ ആവശ്യമില്ല.

English Summary : Any Chance for another Moratorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com