അമേരിക്കൻ ബാങ്കിങ് ഭീമനായ സിറ്റി ബാങ്ക് പിന്‍മാറുന്നു

HIGHLIGHTS
  • സിറ്റി ബാങ്ക് ഇന്ത്യയിലെ കൺസ്യൂമർ ബാങ്കിങ് അവസാനിപ്പിക്കുന്നു
bank
Photo credit : New Africa/ Shutterstock.com
SHARE

ഇന്ത്യൻ ബാങ്കുകളോട് മൽസരിക്കാൻ കെൽപില്ലാതെ അമേരിക്കൻ ബാങ്കിങ് ഭീമനായ സിറ്റി ബാങ്ക് ഇന്ത്യയിലെ കൺസ്യൂമർ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഹോം ലോൺ, വെൽത്ത് മാനേജ്മെൻറ് എന്നീ സേവനങ്ങളാണ് കൺസ്യൂമർ ബാങ്കിങ് വിഭാഗം നൽകി കൊണ്ടിരുന്നത്. സിറ്റി ബാങ്കിന് ഇന്ത്യയിൽ 35 ശാഖകൾ ഉണ്ട്. അതേ സമയം ബാങ്കിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം ഇന്ത്യയിൽ സേവനം തുടരും. മുംബൈ, ചെന്നൈ, ബംഗളുരു, പൂനെ, ഗുരുഗ്രാം എന്നവിടങ്ങളിലെ കേന്ദ്രങ്ങൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. ബാങ്കിന്റെ ഏഷ്യയിലും യൂറോപ്പിലുമുള്ള പന്ത്രണ്ടോളം കൺസ്യൂമർ ബാങ്കിങ് ഡിവിഷനുകളും അടച്ചു പൂട്ടുവാൻ തീരുമാനിച്ചു കഴിഞ്ഞു. പുതുതായി ചാർജെടുത്ത ഗ്ലോബൽ സി.ഇ.ഒ ജെയിൻ ഫ്രേസറിന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

English Summary: City Bank will close its Operations in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA