ADVERTISEMENT

ഇന്ത്യയിലെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ ഇനി മുതല്‍ യുഎസിലെ ഗൂഗിള്‍പേ ഉപയോക്താക്കളില്‍ നിന്നും നേരിട്ട്‌ പണം സ്വീകരിക്കാം. ഇതിനായി വെസ്റ്റേണ്‍ യൂണിയന്‍, വൈസ്‌ (മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌ ട്രാന്‍സ്‌ഫര്‍വൈസ്‌) എന്നീ സ്ഥാപനങ്ങളുമായി ഗൂഗിള്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കും. .

യുഎസിലെ ഉപയോക്താക്കള്‍ക്ക്‌ ഗൂഗിള്‍ പേ വഴി ഇന്ത്യയ്‌ക്ക്‌ പുറമെ സിംഗപൂരിലെ ഉപയോക്താക്കള്‍ക്കും ഇനിമുതല്‍ നേരിട്ട്‌ പണമയക്കാന്‍ കഴിയും. പണമയക്കുമ്പോള്‍ എക്‌സ്‌ചേഞ്ച്‌ നിരക്കും ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനുള്ള ഫീസും അറിയാന്‍ കഴിയും. യുഎസിലെ ഉപയോക്താക്കള്‍ അയക്കുന്ന മുഴുവന്‍ തുകയും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്‌ സ്വീകരിക്കാം, അതായത്‌ എല്ലാ ചാര്‍ജുകളും അയച്ചയാളില്‍ നിന്നും ഈടാക്കും സ്വീകര്‍ത്താവില്‍ നിന്നും നിരക്കുകള്‍ ഒന്നും ഈടാക്കില്ല.

പണമയക്കുമ്പോള്‍ വെസ്‌റ്റേണ്‍ യൂണിയന്‍ അല്ലെങ്കില്‍ വൈസ്‌ ഇതില്‍ ഏതെങ്കിലും ഒരു ഓപ്‌ഷന്‍ ഉപയോക്താക്കള്‍ക്ക്‌ തിരഞ്ഞെടുക്കാം.

സേവനം തുടങ്ങുന്നതിന്റെ ഭാഗമായി വെസ്റ്റേണ്‍ യൂണിയന്‍ വഴിയുള്ള പണമയക്കല്‍ ജൂണ്‍ 16 വരെ സൗജന്യമായിരിക്കും. വൈസിന്റെ കാര്യത്തില്‍ പുതിയ ഉപയോക്താക്കള്‍ക്ക്‌ 500 ഡോളര്‍വരെയുള്ള ആദ്യ പണമയക്കല്‍ സൗജന്യമായിരിക്കും. ഗൂഗിളും ട്രാന്‍സ്‌ഫര്‍ ഫീസ്‌ ഈടാക്കില്ല.

ഇപ്പോള്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്കും സിംഗപ്പൂരിലേക്കും മാത്രമെ പണമയക്കാന്‍ കഴിയു. വര്‍ഷാവസാനത്തോടെ ഈ സേവനം 200 രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഗൂഗിള്‍ അറിയിച്ചു.

English Summary : Google pay is Possible from U S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com