ADVERTISEMENT

കൊവിഡ് രണ്ടാം വരവില്‍ വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയവും രക്ഷയ്ക്കില്ല. ഭവന വായ്പയിലടക്കം ഇ എം ഐ അടവ് വലിയ തോതില്‍ മുടങ്ങുകയാണ്. കൊവിഡ് നിരക്ക് ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുന്ന പ്രവണത വര്‍ധിക്കുന്നു എന്ന് പല ബാങ്കുകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അത് വായ്പകളുടെ മാസ തിരിച്ചടവുകളിലും നിഴലിച്ച് തുടങ്ങിയതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

ഓട്ടോ ഡെബിറ്റ് ഇടിയുന്നു

വായ്പകളുടെ ഇ എം ഐ യിലേക്ക് അക്കൗണ്ടില്‍ നിന്ന് തുക വസൂലാക്കുന്ന ഓട്ടോ ഡെബിറ്റ് വിനിമയത്തില്‍ ഏപ്രില്‍ മാസത്തില്‍ 34.1 ശതമാനം ഇടിവുണ്ടായതായി എന്‍ പി സി ഐ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡിന്റെ രണ്ടാം വരവ് ശക്തമായി തുടങ്ങിയ മാര്‍ച്ചില്‍ ഇത് 32.8 ശതമാനമായിരുന്നു. രോഗം അനിയിന്ത്രിതമായി വര്‍ധിക്കുന്നതും മരണ നിരക്ക് കുത്തനെ ഉയരുന്നതും മൂലം രാജ്യത്തെ പ്രധാന നഗരങ്ങള്‍ ആഴ്ചകളായി ലോക്ഡൗണ്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ മേയ് മാസത്തിലെ റീട്ടെയ്ല്‍ വായ്പ തിരിച്ചടവ് ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍.

ഒന്നാം തരംഗത്തെ തുടര്‍ന്ന് താറുമാറായ വായ്പ തിരിച്ചടവ് സാധാരണ നിലയിലേക്കെത്തി വരികയായിരുന്നു. മാര്‍ച്ച് വരെ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുന്ന കേസുകള്‍ കുറഞ്ഞ് വന്നു. എന്നാല്‍ അതിന് ശേഷം പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ കൂടുകയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു മൊറട്ടോറിയം പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് വായ്പ തിരിച്ചടവ് ശേഷി നഷ്ടമായവര്‍.

English Summary : Lockdown Impact on Loan EMI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com