ADVERTISEMENT

കോവിഡ് കാലത്ത് ഫോണ്‍ നമ്പർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് പൊതുമേഖലാ ബാങ്കായ എസ് ബി ഐ.  ഇതിനായി എസ് ബി ഐ യുടെ ഔദ്യോഗിക വൈബ്‌സൈറ്റ് തുറന്ന് 'പ്രൊഫൈല്‍' ക്ലിക്ക് ചെയ്യാം. പിന്നീട് പാസ് വേര്‍ഡ് നല്‍കി 'പേഴ്‌സണല്‍ ഡീറ്റൈല്‍സ'് ലിങ്കില്‍ കയറുക. അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ അടക്കം വ്യക്തമാക്കുന്ന പേജ് വരും. ഇവിടെ 'ചേഞ്ച് മൊബൈല്‍ നമ്പര്‍' ക്ലിക്ക് ചെയ്ത് പുതിയ ഫോണ്‍ നമ്പര്‍ നല്‍കാം. പിന്നീട് പേജില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകാം

മൊബൈല്‍ നമ്പറില്ലാതെ അക്കൗണ്ടുടമകള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം പറ്റില്ല. ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതിനും അക്കൗണ്ട് സംബന്ധിച്ച് അറിയുന്നതിനും മൊബൈല്‍ നമ്പര്‍ ഗുണം ചെയ്യുന്നു.പണമിടപാടുകള്‍ മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ വഴി സുരക്ഷിതമാക്കിയിട്ടുണ്ട്. എന്നാല്‍ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അത് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകില്ല. ഈപ്രശ്നത്തിനൊരു പരിഹാരമാണിപ്പോൾ വന്നിട്ടുള്ളത്

English Summary : SBI Customer can Change Mobile Number through Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com