കെ വൈ സി ഫോണില്‍ നല്‍കേണ്ട, തട്ടിപ്പ് കോളുകള്‍ക്കെതിരെ ജാഗ്രത വേണം

HIGHLIGHTS
  • ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇത്തരം കോളുകള്‍ വരുന്നത്
mumbai-cyber-fraud-case
SHARE

കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുതെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ സന്ദേശങ്ങളിലൂടെ അക്കൗണ്ടുടമകളുടെ വിവരങ്ങളും ഒടിപി നമ്പറടക്കമുള്ളവയും കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഡിസംബര്‍ വരെ സമയം

കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇത്തരം കോളുകള്‍ എത്തുന്നത്. നേരത്തെ ബാങ്കുകള്‍ കെ വൈ സി രേഖകള്‍ പുതുക്കണമെന്നും അല്ലെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നിക്ഷേപകരെ അറിയിച്ചിരുന്നു. ഡിസംബര്‍ വരെ ഇത് പുതുക്കാനുള്ള സാവകാശം നല്‍കണമെന്ന് ആര്‍ ബി ഐ  ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ രേഖകള്‍

ഡിജിറ്റലായി രേഖകള്‍ സമര്‍പ്പിക്കാമെന്ന് ആര്‍ ബി ഐ നൽകിയ സാധ്യതയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ബാങ്കുദ്യോഗസ്ഥര്‍ എന്ന വ്യാജേന നിക്ഷേപകരെ ബന്ധപ്പെട്ട് കെ വൈ സി രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ നല്‍കണമെന്നും അല്ലെങ്കിൽ  നിക്ഷേപം മരവിപ്പിക്കുമെന്നും ഇടപാടുകാരെ ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഒ ടി പി അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെടും. ഇത് കൈക്കലാക്കുന്ന തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്ന് പണം പിടുങ്ങുകയാണ് ചെയ്യുന്നത്.

പ്രതികരിക്കേണ്ട

കെ വൈ സി രേഖകള്‍ ആവശ്യപ്പെട്ട് സന്ദേശമെത്തിയാല്‍ ഇതിന്റെ നിജസ്ഥിതി ആദ്യം ബോധ്യപ്പെടുകയാണ് വേണ്ടത്. ഇതിനായി ലഭിച്ച സന്ദേശം ഔദ്യോഗിക വൈബ്‌സൈറ്റില്‍/ ആപ്പില്‍ നിന്നാണോ എന്ന് പരിശോധിക്കുക. സംശയം തോന്നിയാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക.

English Summary : Bware about KYC Fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA