ADVERTISEMENT

വായ്പ തിരിച്ചടയ്ക്കേണ്ട ദിവസം അവധിയാണെങ്കിൽ നിലവിൽ തൊട്ടടുത്ത പ്രവൃത്തിദിവസമാണ് അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ മാസതവണ ഈടാക്കാറുള്ളത്. 

മാസതവണകൾ ഈടാക്കാൻ പൊതുവെ ബാങ്കുകൾ ആശ്രയിക്കുന്ന നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം (എൻ എ സി എച്ച്)  പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി ഇടപാടുകാരുമുണ്ട്. 

എന്നാൽ 2021 ആഗസ്റ്റ് 1 മുതൽ അവധി ദിവസമുൾപ്പെടെ എല്ലാ ദിവസവും എൻഎസിഎച്ച്  ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 

ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ, അവധിദിവസത്തിന്റെ പിറ്റേന്ന് രാവിലെ ബാങ്കിൽ പണമടച്ച് തവണകൾ മുടങ്ങുന്നത് ഒഴിവാക്കുന്ന രീതി ഇനി സാധ്യമല്ല എന്നു മാത്രമല്ല, അവധിദിവസത്തിനു മുൻപത്തെ പ്രവൃത്തിദിവസം തന്നെ തവണ മുടങ്ങാതിരിക്കാനുള്ള തുക അക്കൗണ്ടിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

അവധിദിവസമാണെങ്കിലും വായ്പാ തിരിച്ചടവ് കൃത്യമായി നടക്കുന്നു എന്നതിനാൽ ഇടപാടുകാർക്ക് പലിശയിനത്തിൽ ചെറിയൊരു ലാഭം പുതിയ സംവിധാനത്തിലൂടെ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

English Summary: No Holiday for Loan Repayment from August 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com