ADVERTISEMENT

തൊഴില്‍ വിസയുടെ ഭാഗമായോ ഗ്രീന്‍കാര്‍ഡ് നേടിയിട്ടോ വിദേശത്ത് തമാസമാക്കുന്നതോടെ ഒരാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് മാറുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഇങ്ങനെ ലഭിക്കുന്ന എന്‍ ആര്‍ ഐ സ്റ്റാറ്റസ് വളരെ പ്രാധാനപ്പെട്ടതാണ്. സാധാരണ ചെയ്ത് വരാറുള്ള പല സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും പിന്നീട് ചെറിയ തോതിലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാധാരണ സേവിങ്സ്  ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ വരെ ഈ ശ്രദ്ധ വേണം.

ഇവിടുത്തെ അക്കൗണ്ട് തുടരാമോ?

ജോലിയുടെ ഭാഗമായോ പെര്‍മനന്റ് വിസയിലോ വിദേശത്ത് പോകുന്ന ഒരാള്‍ ഇവിടെയുള്ള ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തേണ്ടതുണ്ടോ? അതോ അവസാനിപ്പിക്കണമോ? ഒരു രാജ്യത്ത് താമസിച്ച് മറ്റൊരിടത്ത് ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ രാജ്യം വിടുന്നതോടെ അക്കൗണ്ടുള്ള ബാങ്കില്‍ 'റെസിഡന്‍സ് ചേഞ്ച'് അറിയിക്കേണ്ടതുണ്ട്. അതോടെ ബാങ്ക് നിങ്ങളുടെ അക്കൗണ്ടിനെ ഐ എന്‍ ആറില്‍ നിന്ന് എൻ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി), എന്‍ ആര്‍ ഇ ( നോണ്‍ റെസിഡന്റ് എക്‌സ്‌റ്റേണല്‍), എസ് എന്‍ ആര്‍ ആര്‍ ( സ്‌പെഷ്യല്‍ നോണ്‍ റെസിഡന്റ് റുപ്പി അക്കൗണ്ട്) എന്നിങ്ങനെ സ്റ്റാറ്റസുകളിലേക്ക് മാറ്റും.

ഫെമാ ചട്ട ലംഘനം

വിദേശത്ത് പോകുകയും പിന്നീട് സാധാരണ സേവിങ്സ് അക്കൗണ്ട് ബാങ്കില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് ഫെമ ചട്ടങ്ങള്‍ക്ക് എതിരാണ്. കാരണം പണം ഇന്ത്യയിലേക്ക് വഴിതിരിച്ച് വിടുന്നതിന് ആര്‍ ബി ഐ യ്ക്ക് ട്രാക്ക് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബാങ്കില്‍ അറിയിച്ച് സ്റ്റാറ്റസ് മാറ്റുന്നതാണ് നല്ലത്. പക്ഷെ അതിന് പ്രത്യേകിച്ച് സമയ ക്രമമൊന്നുമില്ല. പ്രത്യേകിച്ച കാര്യമൊന്നുമില്ലെങ്കില്‍ ആ അക്കൗണ്ട് അവസാനിപ്പിക്കുകയും ആകാം. മിനിമം ബാലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വന്നാല്‍ അക്കൗണ്ട് നിലനിര്‍ത്തുന്നത്  ബാധ്യതയാണ്. അതുകൊണ്ട് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതാണ് ബുദ്ധി.

English Summary: Is it possible for an NRI to Continue his Bank Account in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com