ADVERTISEMENT

വിദേശത്തു ജോലികിട്ടി പോകുന്ന സന്തോഷത്തിൽ ചെയ്യുവാൻ മറക്കുന്ന ഒരു കാര്യമാണ് ബാങ്ക് അക്കൗണ്ടിന്റെ സ്റ്റാറ്റസ് മാറ്റൽ. എന്നു മുതൽ നിങ്ങൾ പ്രവാസി ആകുന്നോ, അന്നുമുതൽ നിയമപരമായി ഇന്ത്യയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പഴയ രീതിയിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അഡ്രസ് മാറുന്നത് ബാങ്കിനെ അറിയിക്കേണ്ട ബാധ്യതയുണ്ട്. അപ്പോൾ ബാങ്ക് നിലവിലെ അക്കൗണ്ട് എൻ ആർ ഐ, എൻആർ ഇ അല്ലെങ്കിൽ സ്പെഷ്യൽ നോൺറെസിഡന്റ് റുപ്പീ (SNRR) അക്കൗണ്ട് ആക്കുന്നതിനു ശുപാർശ ചെയ്യും. "ഞാൻ വര്‍ഷങ്ങളായി വിദേശത്താണ് എന്നിട്ടും, അക്കൗണ്ടൊന്നും മാറ്റിയില്ല;  ഇടപാടുകൾ നടത്തുന്നുമുണ്ട്, ഒരു കുഴപ്പവുമില്ല" എന്ന് ചിന്തിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അത് ഫെമ നിയമത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയണം. റിസർവ് ബാങ്ക് എല്ലാ രീതിയിലും പണമിടപാടുകൾ നിരീക്ഷിക്കുന്നതിനാൽ, പണ്ടുള്ളതിനേക്കാൾ പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടാകും. അതുകൊണ്ട് കഴിയുന്നത്ര വേഗത്തിൽ അത്തരം അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതാണ് ബുദ്ധി. കെവൈസി കൃത്യമായി സമർപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരുപക്ഷെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാനാകും. 

English Summary : Don't Forget to Change Your Bank Account Status in India if You are an NRI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com