സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ട : വിഎൻ വാസവൻ

HIGHLIGHTS
  • മുഴുവൻ സഹകരണ ബാങ്കുകളെയും കേരള ബാങ്കുമായി ലിങ്കുചെയ്യും
vasavan
വി എൻ വാസവൻ
SHARE

സഹകരണ മേഖലയിലെ മുഴുവൻ ബാങ്കുകളെയും കേരള ബാങ്കുമായി ലിങ്ക് ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ. ഇത്തരത്തിൽ ഐടി സംയോജനം വരുന്നതോടെ തട്ടിപ്പുകളും വ്യാജ ഇടപാടുകളും അപ്പപ്പോൾ അറിയാനും വേഗത്തിൽ നടപടി കൈകൊള്ളാനുമുള്ള സംവിധാനം നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുമെന്ന് മന്ത്രി വ്യക്തമാക്കി. കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ  സഹകരണമേഖലയിൽ നിക്ഷേപ സുരക്ഷയുറപ്പ് വരുത്തുന്നതിനായി സമഗ്രമായ നിയമ ഭേദഗതി കൊണ്ടു വരുന്നതിന്റെ ഭാഗമായാണിത്. അതുകൊണ്ട് തന്നെ സഹകരണ  ബാങ്കുകളിലെ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിൽ  ആശങ്ക വേണ്ടന്ന് അദ്ദേഹമറിയിച്ചു.

ആശങ്ക വേണ്ട

നിയമ ഭേദഗതിയ്ക്കൊപ്പം ഓഡിറ്റ് സംവിധാനത്തിൽ മാറ്റവും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കൃത്യമായ ഓഡിറ്റിങും പരിശോധനയും നടപ്പാകുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് അവസരമുണ്ടാകില്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ബാങ്കിൽ അരങ്ങേറിയ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ നിക്ഷേപകരും ഇടപാടുകാരും കനത്ത ആശങ്കയിലാണ്. അവരുടെ ആശങ്കകൾ ദുരീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ്ചെയ്ത് അവരിൽ നിന്നും പണമീടാക്കി, ഭൂമിയുൾപ്പടെ പിടിച്ചെടുത്ത് നിക്ഷേപകർക്ക് പണം മടക്കി നൽകാനാണുദ്ദേശിക്കുന്നത്.ഇതിനായി സർക്കാർ ഇന്ന് ജോയിന്റ് സെക്രട്ടറിയും അഡീഷണൽ റജിസ്ട്രാറും ഉൾപ്പടെ 9 പേർ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.  

ശക്തമായ നിയമ നടപടി

ഭൂമി ഏറ്റെടുക്കുന്നതുൾപ്പടെയുള്ള ചുമതല ഈ ടീമിനെ ഏൽപ്പിക്കും. ഇന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. മൂന്നു പേരെക്കൂടി പിടികിട്ടാനുണ്ട്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി കൈകൊള്ളുകയും ഭാവിയിൽ ഇത്തരം തട്ടിപ്പ് ഉണ്ടാകാത്ത വിധത്തിലുള്ള കുറ്റമറ്റ നിയമ ഭേദഗതി കൊണ്ടുവരുകയും ചെയ്യുമെന്ന് വാസവൻ വിശദീകരിച്ചു.

നിക്ഷേപകരുടെ പണത്തിന് പൂർണ സുരക്ഷയുറപ്പാക്കുന്നതിനായി അവർക്ക് ടോക്കൺ നൽകി മുൻകൂട്ടി നിഷ്ചയിച്ച ദിവസം കുറെശേയായി പണം പിൻവലിക്കാവുന്ന വിധത്തിലുള്ള സൗകര്യ ബാങ്കിലൊരുക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ സ്ഥിതി കണക്കലെടുത്ത് മാനുഷിക പരിഗണനയോടെയുള്ള സമീപനമാണ് ഈ അവസരത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. 

English Summary : Co Operative Minister V N Vasavan on Karuvannur Bank Scam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA