ADVERTISEMENT

ബാങ്ക് വായ്പകളെടുത്തവര്‍ ജാഗ്രത! ഓട്ടോമേറ്റഡ് ക്ലിയറിങ് സംവിധാനം ബാങ്ക് അവധി ദിവസങ്ങളിലും ലഭ്യമാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാകുന്നതോടെ  നിങ്ങളുടെ അക്കൗണ്ടിൽ ആ ദിവസം മതിയായ പണമില്ലെങ്കിൽ പ്രശ്നമാകും. നിലവിലെ രീതിയനുസരിച്ച് വായ്പകളുടെ ഇഎംഐ ഈടാക്കേണ്ട ദിവസം ബാങ്ക് അവധിയാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസമാണ് ബാങ്കുകള്‍ ഇത് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റു ചെയ്യുക.  ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ മാത്രമാണ് നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസും പ്രവര്‍ത്തിക്കുക എന്നതിനാലാണിത്. എന്നാല്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഈ സംവിധാനം ബാങ്ക് അവധി ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതോടെ വായ്പാ തിരിച്ചടവു പിടിക്കുന്നതും എല്ലാ ദിവസവും നടക്കും. 

അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പ്രശ്‌നമാകും

ഇഎംഐ പിടിക്കേണ്ട ദിവസം ബാങ്ക് അവധിയാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിനത്തില്‍ രാവിലെ തന്നെ തുക ബാങ്കിലടക്കുന്ന രീതി ചിലര്‍ പിന്തുടരാറുണ്ട്. ഇത് ആഗസ്റ്റ് ഒന്നു മുതല്‍ സാധ്യമാകില്ല. എന്നു മാത്രമല്ല ഇഎംഐ ദിനത്തില്‍ അക്കൗണ്ടില്‍ കൃത്യമായ ബാലന്‍സ് ഇല്ലാതെ മുടങ്ങുകയാണെങ്കില്‍ വിവിധ ബാങ്കുകളുടെ നയമനുസരിച്ചുള്ള പിഴയും നല്‍കേണ്ടി വരും.

അൽപ്പം ലാഭസാധ്യതയും

ബാങ്ക് അവധി ദിവസങ്ങളില്‍ ഇഎംഐ ഡെബിറ്റു ചെയ്യാതെ അടുത്ത ദിവസം ഈടാക്കുമ്പോള്‍ ഉപഭോക്താവ് ഒരു ദിവസത്തെ പലിശ കൂടി നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ കൃത്യമായി ഇഎംഐ അടവു വരുന്ന ദിവസം തന്നെ അക്കൗണ്ടില്‍ നിന്നു തുക ഈടാക്കി ബാങ്കില്‍ വരവു വെക്കുന്നതിനാല്‍ ഇങ്ങനെ ഒരു ദിവസത്തെ അധിക പലിശ നല്‍കേണ്ടി വരില്ല എന്ന നേട്ടം ഉപഭോക്താവിന് കൈവരും. അതു കൂടാതെ കൃത്യമായ തീയ്യതിയില്‍ ഇഎംഐ ഈടാക്കുന്ന രീതിയുമാകും. 

English Summary : Changes in Loan EMI Payment from August 1 onwards

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com