ADVERTISEMENT

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഓണ്‍ലൈന്‍ ബാങ്കിങ്‌ സേവനങ്ങള്‍ ഇന്ന്‌ രാത്രി ഏതാനും മണിക്കൂര്‍ ലഭ്യമാകില്ല. വെള്ളിയാഴ്‌ച (ആഗസ്‌റ്റ്‌ 6) രാത്രി 10.45 മുതല്‍ ശനിയാഴ്‌ച (ആഗസ്‌റ്റ്‌ 7) പുലര്‍ച്ചെ 1.15 വരെ എസ്‌ബിഐുടെ ഓണ്‍ലൈന്‍ ബാങ്കിങ്‌ സേവനങ്ങള്‍ തടസ്സപ്പെടും എന്ന്‌ എസ്‌ബിഐ അറിയിച്ചു. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 150 മിനുട്ട്‌ നേരത്തേക്ക്‌ ബാങ്കിന്റെ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സേവനങ്ങള്‍ ലഭ്യമാകില്ല. ഉപഭോക്താക്കള്‍ക്ക്‌ ഈ കാലയളവില്‍ എസ്‌ബിഐയുടെ യോനോ, യോനോ ലൈറ്റ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ബാങ്കിങ്‌ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല

ഇതിന്‌ മുമ്പ്‌ അറ്റകുറ്റ പണികള്‍ കാരണം ജൂലൈ 16നും ജൂലൈ 17 നും ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ ഏതാനം മണിക്കൂറുകള്‍ തടസ്സപ്പെട്ടിരുന്നു.

English Summary : SBI Digital  Banking Service will Interrupt Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com