സ്ഥിര നിക്ഷേപത്തിനായി ഒരു കൈ നോക്കാൻ കോർപറേറ്റ് എഫ് ഡികളും

HIGHLIGHTS
  • 75 ശതമാനം വരെ വായ്പ എടുക്കുവാനുള്ള സൗകര്യമുണ്ട്
invest
SHARE

ബാങ്കുകളിൽ നിക്ഷേപിക്കുന്നതുപോലെതന്നെ കമ്പനികളിലും സ്ഥിര നിക്ഷേപം നടത്തുവാൻ സാധിക്കും. ബാങ്കുകളുടേതുപോലെ തന്നെ, നിക്ഷേപ കാലാവധി തികയുമ്പോൾ എത്ര തുക തിരിച്ചുകിട്ടുമെന്നു ഇത്തരം കോർപറേറ്റ് എഫ് ഡികൾ മുൻകൂട്ടി പറയും. കമ്പനി എഫ് ഡി കൾ ബാങ്ക് എഫ് ഡികളേക്കാൾ പലിശ നൽകുന്നുണ്ട്. പല കാലാവധിയുള്ള നിക്ഷേപങ്ങളും, ബാങ്ക് പോലെ കമ്പനികളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കാലാവധിക്ക് മുൻപ് സ്ഥിരനിക്ഷേപം പിൻവലിക്കുകയാണെങ്കിൽ ഈടാക്കുന്ന പിഴ തുക ബാങ്കുകളേക്കാൾ കുറവാണ്. 75 ശതമാനം വരെ വായ്പ എടുക്കുവാനുള്ള സൗകര്യം കോർപ്പറേറ്റ് എഫ് ഡികളിലുണ്ട്. എന്നാൽ ബാങ്കുകൾക്ക് 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ്ഇൻഷുറൻസ് ഉള്ളതുപോലെ കോർപ്പറേറ്റ് എഫ് ഡികൾക്കില്ല. AAA റേറ്റിംഗ് ഉള്ള കമ്പനികളുടെ സ്ഥിരനിക്ഷേപമാണ് കൂടുതൽ സുരക്ഷിതം. നല്ല ചില കോർപ്പറേറ്റ് എഫ് ഡിനിരക്കുകൾ താഴെയുള്ള പട്ടികയിൽ നിന്നും മനസ്സിലാക്കാം.

_table-company-FD

English Summary: Know More About Corporate FD

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA