ഭവന വായ്പ വേണോ? പോസ്റ്റ് ഓഫീസിലേക്കു ചെന്നോളു

HIGHLIGHTS
  • ഇന്ത്യ പോസ്‌റ്റ്‌ പേമെന്റ്‌ ബാങ്കും എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സും ധാരണയില്‍
home (2)
SHARE

ഭവനവായ്പ കുറഞ്ഞിരിക്കുന്ന ഈ വേളയിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങുവാണോ? എങ്കിൽ പോസ്റ്റ് ഓഫീസിലേയ്ക്ക് ചെന്നോളൂ. ഇന്ത്യ പോസ്‌റ്റ്‌ പേയ്‌മെന്റ്‌ ബാങ്ക്‌ (ഐപിപിബി) വഴി ഭവനവായ്‌പ കിട്ടും. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി സഹകരിച്ചാണ്‌ ഐപിപിബി ഭവനവായ്‌പ ലഭ്യമാക്കുന്നത്‌.

ഉപഭോക്താക്കള്‍ക്ക്‌ ഭവന വായ്‌പ ലഭ്യമാക്കുന്നതിനായി എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി ഐപിപിബി അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഐപിപിബി 650 ലേറെ ശാഖകളും 136,000 പോസ്‌റ്റ്‌ ഓഫീസുകളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖല വഴി ഇന്ത്യയിലുനീളമുള്ള ഉപഭോക്താക്കളിലേക്ക്‌ എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സിന്റെ ഭവന വായ്‌പ ഉത്‌പന്നങ്ങള്‍ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

എല്ലാ വായ്‌പകളുടെയും യോഗ്യത നിര്‍ണ്ണയം, നടപടക്രമങ്ങള്‍, വായ്‌പ അനുവദിക്കല്‍ എന്നിവയുടെ ചുമതല എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സിന്‌ ആയിരിക്കും. അതേസമയം വായ്‌പകള്‍ ഐപിപിബി വഴി ആയിരിക്കും ലഭ്യമാക്കുക. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സ്‌ ശമ്പള വരുമാനക്കാര്‍ക്ക്‌ 50 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ 6.66 ശതമാനം മുതലാണ്‌ പലിശ വാഗ്‌ദാനം ചെയ്യുന്നത്‌.

English Summary: India Post Payments Bank will Arrange LIC Housing Finance Home Loans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA