ജാമ്യമില്ലാത്ത വായ്പ വേണോ? കേരളബാങ്ക് തരും

HIGHLIGHTS
  • 5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ ലഭിക്കും
Kerala-Bank-1248
SHARE

ബാങ്ക് വായ്പയ്ക്ക് ജാമ്യം നൽകാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ? എങ്കിൽ കേരള ബാങ്കിലേക്ക്  ചെന്നോളൂ. 5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ഇവിടെ നിന്ന് വായ്പ ലഭിക്കും. ഉപജീവനത്തിന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് വായ്പ അനുവദിക്കുന്നത്. 

മുതലിലും ഇളവ്

5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്‌കളിൽ മുതലിൽ ഇളവ് നൽകാനുള്ള പദ്ധതിയും ഉണ്ട്. ബോധപൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ മാരകരോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവർ, 5 സെന്റ് ഭൂമിയും വീടും മാത്രമുള്ളവർ, മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് അനുവദിക്കുന്നത്.

English Summary: Kerala Bank will Sanction Loan without Mortgage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA