ബാങ്കിൽ പോകണ്ട തുക അക്കൗണ്ടിലെത്തും! ‌ഇനി ഈസിയായി ഇരുചക്രവാഹന വായ്‌പയെടുക്കാം

HIGHLIGHTS
  • പരമാവധി 3 ലക്ഷം രൂപ വരെ ലഭിക്കും
sbi-yono
SHARE

ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ യോനോ ആപ്പ്‌ വഴി ഇനി വളരെ എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്‌പ എടുക്കാം. ഇതിനായി എസ്‌ബിഐ ഈസി റൈഡ്‌ എന്ന പുതിയ പ്രീ അപ്രൂവ്‌ഡ്‌ വായ്‌പ പദ്ധതി അവതരിപ്പിച്ചു. അര്‍ഹരായ എസ്‌ബിഐ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിന്റെ ശാഖകള്‍ സന്ദര്‍ശിക്കാതെ യോനോ ആപ്പ്‌ വഴി ഇരുചക്ര വാഹന വായ്‌പ ലഭ്യമാകും. ഇതില്‍ വായ്‌പയ്‌ക്കായി അപേക്ഷിക്കാവുന്ന പരമാവധി തുക 3 ലക്ഷം രൂപയും കുറഞ്ഞ തുക 20,000 രൂപയുമാണ്‌. വായ്‌പ കാലാവധി പരമാവധി 4 വര്‍ഷവും വാര്‍ഷിക പലിശ നിരക്ക്‌ 10.5 ശതമാനവും ആയിരിക്കും. വായ്‌പ തുക ബാങ്ക്‌ നേരിട്ട്‌ ഡീലറിന്റെ അക്കൗണ്ടിലേക്ക്‌ ആയിരിക്കും വിതരണം ചെയ്യുക. ഈ സ്‌കീമിന്‌ കീഴില്‍ വാഹനത്തിന്റെ ഓണ്‍-റോഡ്‌ വിലയുടെ 85 ശതമാനം വരെ വായ്‌പയായി ലഭിക്കും. യോനോ വഴി അപേക്ഷിക്കുന്ന ഭവന വായ്‌പകള്‍ക്ക്‌ നിലവില്‍ 5 ബേസിസ്‌ പോയിന്റ്‌സിന്റെ ഇളവ്‌ ബാങ്ക്‌ നല്‍കുന്നുണ്ട്‌. ഇതിന്‌ പുറമെ ഈ ഉത്സവകാലത്ത്‌ ഉപഭോക്താക്കള്‍ക്കായി നിരവധി പ്രത്യേക ഓഫറുകള്‍ എസ്‌ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്‌.

English Summary : SBI YONO Pre Approved Two Wheeler Loan Available Now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA