ADVERTISEMENT

എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ന് മുതല്‍ ഇഎംഐ ഇടപാടുകളുടെ ചെലവുയരും.

ഡിസംബര്‍ 1 മുതല്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും 99 രൂപ പ്രോസസിങ്‌ ഫീസ്‌ ഈടാക്കാനാണ്‌ എസ്‌ബിഐയുടെ പുതിയ തീരുമാനം . ഇതിന്‌ പുറമെ സേവന നികുതിയും നല്‍കണം

എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വിവിധ വ്യാപാര ഔട്ട്‌ലെറ്റുകള്‍, ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയിലെല്ലാം നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്ക്‌ ഇത്‌ ബാധകമായിരിക്കും. ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഇ-മെയില്‍ വഴി ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ നല്‍കിയിട്ടുണ്ടെന്ന്‌ ബാങ്ക്‌ പറഞ്ഞു.

അതായത് ഇനി മുതല്‍ എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡിന്റെ ഇഎംഐ സൗകര്യം ഉപയോഗിച്ച്‌ ഓണ്‍ലൈനായോ ഓഫ്‌ ലൈനായോ ഏത്‌ ഉത്‌പന്നം വാങ്ങിയാലും പ്രോസസിങ്‌ ഫീസായി 117 രൂപ ( 99 രൂപയും 18 % ജിഎസ്‌ടിയും ) അധികമായി നല്‍കേണ്ടി വരും.

കാര്‍ഡ്‌ കമ്പനികള്‍ ഈടാക്കുന്ന പലിശയ്‌ക്ക്‌ പുറമെ ആയിരിക്കും ഈ ഫീസ്‌. ഇതോടെ എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കളുടെ ബൈ നൗ പേ ലേറ്റര്‍ സേവനവും ചെലവേറിയതാകും.

English Summary: SBI Credit Card EMI Expense will Go Up 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com