വേഗമാകട്ടെ, ഈ വനിതകൾക്ക് ബാങ്കിൽ നിന്ന് 5000 രൂപ അധികം കൈപ്പറ്റാം

HIGHLIGHTS
  • കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത
woman-worker
SHARE

കുടുംബശ്രീ അംഗമാണോ നിങ്ങൾ ?എങ്കിൽ അത്യാവശ്യ കാര്യങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ടുവന്നാൽ  ബാങ്കിലേക്ക് ചെന്നോളൂ. അക്കൗണ്ടിൽ പണമില്ലെങ്കിലും 5000 രൂപ വരെ ബാങ്ക് തരും.

കുടുംബശ്രീ ഉൾപ്പെടെയുള്ള സ്വയംസഹായ സംഘങ്ങളിലെ ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമായി. ദേശീയ ഗ്രാമീണ ദൗത്യത്തിന്റെ (എൻആർഎൽ എം) ഭാഗമായ സംഘങ്ങളിൽ ഉൾപ്പെട്ട രാജ്യത്തെ 5 കോടിയോളം വനിതകൾക്ക് ആനുകൂല്യം ലഭിക്കും.2019-20 ലെ കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു.

ജൻധൻ അക്കൗണ്ടുള്ള ബാങ്ക് ശാഖയിലെത്തി അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്കൗണ്ടിൽ നിന്ന് 5000 രൂപ ഓവർ  ഡ്രാഫ്റ്റ് ആയി  നൽകും. പിൻവലിക്കുന്ന തുക മാത്രം പലിശ ചേർത്ത് തിരിച്ചടച്ചാൽ മതി. ഇതു സംബന്ധിച്ച നിർദ്ദേശം ബാങ്കുകൾക്കു നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കേന്ദ്ര സർക്കാറിനെ അറിയിച്ചു.

കുടുംബശ്രീ അംഗങ്ങൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്.പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ സി ഡി എസ് (കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ) അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്.കുടുബശ്രീ നടപ്പാക്കുന്ന സർക്കാർ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും താഴെത്തട്ടിൽ എത്തിക്കുന്നത് സി ഡി എസ് അംഗങ്ങൾ വഴിയാണ്. നിലവിൽ ഓണറേറിയമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഇവർക്ക് ഇതൊരു ആശ്വാസമാകും.

English Summary : Kudumbasree Members will Get 5000 Rupees Over Draft

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA