ADVERTISEMENT

ഐസിഐസിഐ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ)ക്കായി സമ​ഗ്രമായ ഡിജിറ്റൽ ഇക്കോ സിസ്റ്റം ഇൻസ്റ്റാബിസ് ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും ഉപയോ​ഗിക്കാവുന്ന സംവിധാനമാണിത്. നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങൾ, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് വിവിധ ബാങ്കിങ് സേവനങ്ങൾ, എല്ലാവർക്കും മൂല്യവർധിത സേവനങ്ങള്‍, 25 ലക്ഷം രൂപ വരെ അതിവേ​ഗ – കടലാസ് രഹിത ഓവർഡ്രാഫ്റ്റ് സൗകര്യം, ഉടനടി ഡിജിറ്റലായി കറൻറ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയാണ് ചില പ്രത്യേകതകൾ. ബാങ്കുകൾ സ്വന്തം ഇടപാടുകാർക്ക് മാത്രം ലഭ്യമാക്കുന്ന സേവനങ്ങൾ മറ്റുള്ളവർക്കും നൽകുമെന്ന പ്രത്യേകതയുമുണ്ട്. 

​ഗൂ​​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ, ബാങ്കിന്‍റെ കോർപറേറ്റ് ഇന്‍റർനെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ്പിന്‍റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം. മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് ​ ‘ഗസ്റ്റ്’ ആയി ലോ​ഗിൻ ചെയ്ത് ഇത് ഉപയോ​ഗിക്കാം. 

English Summary : English Summary : ICICI Bank Introduced Digital Ecosystem for MSME Units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com