കാലിക്കറ്റ് സിറ്റി കോപ്പറേറ്റീവ് ബാങ്കിന് ആർബിഐ ലൈസൻസ് ഇല്ല

HIGHLIGHTS
  • സ്മാൾ ഫിനാൻസ് ബാങ്ക് ആയി മാറുന്നതിനുള്ള അപേക്ഷയാണ് നിരസിച്ചത്
rbi-1
SHARE

ബാങ്കിങ് ൈലസൻസിനായുള്ള കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. സ്മാൾ ഫിനാൻസ് ബാങ്ക് ആയി മാറുന്നതിനായാണ് കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് അപേക്ഷ സമർപ്പിച്ചിരുന്നത്. 

വിവിധതരം ബാങ്കുകളുടെ രൂപികരണത്തിനായി  ലൈസൻസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ ആർബിഐ  പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ലഭിച്ച പതിനൊന്ന് അപേക്ഷകളാണ്  ആർബിഐ   പരിഗണിച്ചത്. അതിൽ യുഎഇ എക്സ്ചേഞ്ച് അടക്കമുള്ള ആറു  സ്ഥാപനങ്ങളുടെ അപേക്ഷകളാണ് ഇപ്പോൾ നിരസിച്ചിരിക്കുന്നത്. ഇവയുടെ  അപേക്ഷകൾ അനുയോജ്യമല്ലെന്നു കണ്ടെത്തിയതിനാലാണ്  നിരസിച്ചതെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം ബാക്കിയുള്ളവ പരിശോധിച്ചു വരുകയാണെന്ന് ആർബിഐ പറയുന്നു. 

മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അഡ്വൈസറി കമ്മറ്റിയാണ്  കാലിക്കറ്റ് ബാങ്കിന്റെ അടക്കമുള്ള അപേക്ഷകൾ നിരസിച്ചത്.  കേരളത്തിലെ ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്കായ ഇസാഫ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 

English Summary : RBI Didn't Give Permission for Calicut City Cooperative Bank to Start Small Finance Bank 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA