ADVERTISEMENT

ഏത് ഓൺലൈൻ അക്കൗണ്ടുമാകട്ടെ കള്ളന്മാർ നുഴഞ്ഞു കയറാതെ സംരക്ഷണം നൽകുന്നവയാണ് പാസ്‌വേർഡുകൾ. ആ പാസ്‌വേർഡുകൾ തന്നെ കള്ളന്മാരെ സഹായിക്കുന്നതാണെങ്കിലോ? എളുപ്പത്തിൽ ആർക്കും ഊഹിക്കാൻ കഴിയാത്ത സങ്കീർണമായ ഒരു പാസ്‌വേർഡ് അക്കൗണ്ടുകൾക്ക് നൽകിയാൽ അത്ര പെട്ടെന്ന് പണമോ, വ്യക്തിഗത വിവരങ്ങളോ അടിച്ചു മാറ്റാൻ പറ്റില്ല. എന്നാൽ പെട്ടെന്ന് ഊഹിക്കാൻ പറ്റാത്ത പാസ്‌വേർഡുകൾ ഇടുന്നതിൽ മിക്കവാറും ആരും ശ്രദ്ധിക്കാറില്ല. മറ്റുളളവർ എങ്ങനെ അറിയാനാ എന്നായിരിക്കും പലരും കരുതുക. ഓൺലൈൻ സൗകര്യങ്ങൾ അത്രയ്ക്ക് ഉപയോഗിക്കാൻ അറിയാത്ത പ്രായമായവരുടെ കാര്യം പറയുകയും വേണ്ട. ഇവരിൽ പലർക്കും 12345 ആയിരിക്കും ബാങ്ക് പിന്നും, മൊബൈൽ ലോക്ക് പാസ്‌വേർഡ്, ഡിമാറ്റ്  അക്കൗണ്ട് പാസ്‌വേർഡ് തുടങ്ങിയവയും. ഇത്തരക്കാരുടെ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറ്റം നടത്തുന്നതിന് സെക്കൻഡുകൾ മാത്രം മതിയെന്നാണ് സൈബർ  ഹാക്കേഴ്‌സ് അവകാശപ്പെടുന്നത്. ഗവേഷകർ സർവ സാധാരണമായി ഉപയോഗിക്കുന്ന 50 പാസ്‌വേർഡുകൾ വിവരങ്ങളുടെ വിശകലനത്തിലൂടെ കണ്ടുപിടിച്ചത് ഇവയാണ്. ഇവയിൽ നിങ്ങളുടെ പാസ്‌വേർഡും ഉണ്ടോയെന്ന് നോക്കുക. 

1 . പാസ്സ്‌വേർഡ് 

2 . 123456

3.123456789 

4.12345678 

5 1234567890 

6 1234567 

7 qwerty 

8 എബിസി 123 

9 xxx 

10 ഐ ലവ് യു 

11 കൃഷ്ണ 

12 123123 

13 എബിസിഡി 1234 

14 1 qaz 

15 1234 

16 പാസ്‌വേഡ് 1 

17 വെൽക്കം 

18 654321 

19 കമ്പ്യൂട്ടർ 

20 123 

21 qwerty 123 

22 qwertyuiop 

23 111111

24 passw0rd 

25 987654321 

26 ഡ്രാഗൺ 

27 asdfghjkl 

28 മങ്കി 

29 abcdef 

30 മദർ 

31 പാസ്‌വേഡ് 123 

32 zxcvbnm 

33 സ്വീറ്റി 

34 സാംസങ് 

35 ഐ ലവ് യു 

36 asdfgh

37 qwe 123 

38 p@ssw0rd 

39 ഹലോ 123 

40 666666 

41 asdf1234 

42 ലവ് ലി 

43 ക്രീയേറ്റീവ് 

44 എൻജിനീയർ 

45 സക്സസ്‌ 

46 abcdefgh 

47 ശ്രീനിവാസ് 

48 പ്രിൻസ് 

49 ഗുഡ് ലക്ക് 

50 മാസ്റ്റർ 

പലപ്പോഴും പലരും ഒരേ കാര്യങ്ങളെപ്പറ്റി ഒരുപോലെ ചിന്തിക്കുകയും, തീരുമാനമെടുക്കുകയും ചെയ്യുന്നത് കാരണമാണ് നമുക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് നാം ചിന്തിക്കുന്ന പാസ്‌വേർഡുകൾ മറ്റുള്ളവർക്കും ഉള്ളത്. കാര്യങ്ങൾ ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നമ്മുടെ പാസ് വേർഡുകൾ ഒന്ന് മാറ്റി വ്യത്യസ്തമായത് ഇടാനായി ഇനിയെങ്കിലും ശ്രദ്ധിക്കുക. സൈബർ ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഈ കാലത്ത് ഈസിയായുള്ള പാസ് വേർഡുകൾ കൊടുത്ത്  നുഴഞ്ഞുകയറ്റക്കാരെ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്നതിനായി ഇനിയെങ്കിലും ക്ഷണിക്കരുത്.

English Summary : Be careful About Your Password, Try to Make It Different

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com