ADVERTISEMENT

പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനുള്ള നടപടികളുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാര്‍ അവയിലെ ഓഹരി വിഹിതം പൂര്‍ണമായും വിറ്റ് മാറുമോ? നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ ഒന്നൊന്നായി സ്വകാര്യ സ്ഥാപനങ്ങളായി മാറുമോ?
പിഎസ് യു ബാങ്കുകളിലെ സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാന്‍ ഉള്ള ബില്ല് വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും 100 ശതമാനം ഓഹരിയും വിറ്റഴിക്കാനുള്ള ഭേദഗതിയാകും അതില്‍ ഉണ്ടാകുകയെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് സര്‍ക്കാര്‍ വിഹിതം ഒഴിവാക്കി സ്വകാര്യനിക്ഷേപകര്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം നല്‍കാനാണ് നീക്കം.

സ്വകാര്യവല്‍ക്കണം: നിയമാനുമതികളാവശ്യമില്ല

നിലവില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ മൂന്നു പൊതുമേഖലാ ബാങ്കുകളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ഐഡിബിഐ ബാങ്ക് 1956 ലെ കമ്പനീസ് ആക്ട് പ്രകാരം രൂപീകരിച്ചതായതിനാല്‍ സ്വകാര്യവല്‍ക്കണത്തിന് പ്രത്യേകിച്ച് നിയമാനുമതികളാവശ്യമില്ല. എന്നാല്‍ ബാങ്കിങ് കമ്പനീസ് ആക്ട് 1970 അനുസരിച്ച്  രൂപീകരിക്കപ്പെട്ട മറ്റു രണ്ട് പിഎസ് യു ബാങ്കുകളിലും കുറഞ്ഞത് 51 ശതമാനം ഓഹരി വിഹിതം കേന്ദ്രസര്‍ക്കാരിനായിരിക്കണം.
ഈ ചട്ടം ഭേദഗതി ചെയ്യാനാണ് ഇപ്പോള്‍ ബില്ല് അവതരിപ്പിക്കുന്നത്. ആദ്യം 51 ശതമാനത്തില്‍ നിന്ന് സര്‍ക്കാര്‍ വിഹിതം 26 ശതമാനം ആയി കുറയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിക്ഷേപത്തിനു തയ്യാറെടുത്തു വന്നവരുടെ പ്രതികരണം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ സര്‍ക്കാര്‍ വിഹിതം പൂര്‍ണമായും വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്.

ബജറ്റ് പ്രഖ്യാപനം

സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതെ പൂര്‍ണ ഉടമസ്ഥതയില്‍ കിട്ടും എന്നത് നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കും എന്ന  വിലയിരുത്തലാണ് ഇതിനു പിന്നില്‍. 2021 ബജറ്റ് പ്രഖ്യാപനത്തില്‍ തന്നെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്നും അതിനുള്ള നടപടികള്‍ തുടങ്ങുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ ആരംഭിച്ച  മൂന്നണ്ണെത്തിന്റേയും സ്വകാര്യവല്‍ക്കരണം വിജയകരമായാല്‍ പൊതുമേഖലാ ബാങ്കുകള്‍ ഒന്നൊന്നായി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും എന്നാണ് ധനകാര്യ വിദദ്ധരുടെ വിലയിരുത്തല്‍. അതായത് ഒരു പക്ഷേ പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യത ഉണ്ട്.

ENglish Summary : Central Government is Getting Ready to Sell PSU Banks Fully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com