ADVERTISEMENT

"മഹാമാരിയിൽ നിന്ന് കരകയറുമ്പോഴും ലോകം നിരവധി പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു, ശരിയായ  ഭരണത്തിലൂടെ ഈ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും" എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. റിസർവ്  ബാങ്കിനൊപ്പം അടുത്ത 25 വർഷത്തിനുള്ളിൽ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പാതയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഉറച്ചതും നല്ല അടിത്തറയിലാണെന്നും സീതാരാമൻ പറഞ്ഞു. സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുന്നതിനാൽ ബാങ്കുകൾക്ക് ഇപ്പോൾ  വിപണിയിൽ നിന്ന് പണം ആകർഷിക്കാൻ കഴിയുന്നുണ്ടെന്ന് അവർ പറഞ്ഞു.

സർക്കാരിന്റെ സാന്നിധ്യം കുറക്കൽ 

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുമുള്ള ഉദ്ദേശ്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു. “ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പരിഷ്ക്കാരങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. 2021-22 ബജറ്റിൽ ഒരു ജനറൽ ഇൻഷുറൻസ് കമ്പനിക്കൊപ്പം രണ്ട് പൊതുമേഖലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ബിസിനസുകൾ നടത്തുന്നതിൽ സർക്കാരിന്റെ സാന്നിധ്യം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പൊതുമേഖലാ സംരംഭനയവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

English Summary : Nirmala Sitharaman on Public Sector Disinvestment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com