ADVERTISEMENT

റിസർവ് ബാങ്ക് ഇന്നലെ പലിശ ഉയർത്തിയത് ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണെങ്കിലും വരും നാളുകളിൽ പലിശ ഉയർത്തണമോ വേണ്ടയോ എന്ന കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പണപ്പെരുപ്പം കുറക്കാനാണ് നിരക്കു കൂട്ടിയതെങ്കിലും രാജ്യത്തെ പല ബാങ്കുകളിലും ആവശ്യത്തിനുള്ള പണമില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ റിസർവ് ബാങ്ക് പലിശ കൂട്ടുന്നതിന്റെ ആനുകൂല്യം നിക്ഷേപകർക്ക് അതേ അളവിൽ കൊടുക്കാത്ത ബാങ്കുകൾ ഒട്ടും താമസിയാതെ നിക്ഷേപ പലിശകൾ ഉയർത്തുമെന്ന് ഉറപ്പായി.

നിക്ഷേപ പലിശ സാവധാനം ഉയർത്തുന്ന ബാങ്കുകളുടെ ഇരട്ടത്താപ്പ് ഇത്തവണയുണ്ടാകില്ല

 

വായ്പ പലിശ പെട്ടെന്ന് ഉയർത്തുകയും നിക്ഷേപ പലിശ വളരെ സാവധാനം ഉയർത്തുകയും ചെയ്യുന്ന ബാങ്കുകളുടെ ഇരട്ടത്താപ്പ് ഇത്തവണയുണ്ടാകില്ല. ബാങ്കുകൾ പണത്തിനു ഞെരുക്കം നേരിടുന്നതു തന്നെ കാരണം. അടുത്ത കാലത്ത് പലിശ കൂടാൻ സാധ്യതയില്ലെന്ന് കരുതി നിക്ഷേപം പിൻവലിച്ചവരിൽ ഒരു വിഭാഗം ബാങ്കുകളിലേക്ക് തിരിച്ചെത്തുമെന്ന് സാരം.

ബാങ്കു നിക്ഷേപ പലിശ കൂട്ടിയാൽ പണം പുറത്തേക്കൊഴുകുന്നതിന്റെ തോത് കുറക്കാനാകും

 

സമ്പന്ന ഇന്ത്യക്കാർ ഇവിടുന്നു പിൻവലിച്ചു വിദേശത്ത് നിക്ഷേപിക്കുന്ന പ്രവണത അടുത്തിടെ കൂടിയെന്ന് സ്ഥിതി വിവര കണക്കുകൾ കാണിക്കുന്നു. വ്യക്തികൾക്ക് മാത്രമല്ല മ്യൂച്ചൽ ഫണ്ടുകൾക്കും, വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുവാൻ താല്പര്യം കൂടുന്നുണ്ട്.

 

എന്തുകൊണ്ട് വിദേശത്ത്? 

പല രാജ്യങ്ങളിൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായതാണ് ഒരു കാരണം. പക്ഷേ മറുവശത്ത് പണം കൊടുത്ത് പൗരത്വം സമ്പാദിക്കുവാൻ വ്യക്തികളും, കുടുംബങ്ങളും കൂടുതലായി ശ്രമിക്കുന്നു

ബാങ്കു നിക്ഷേപ പലിശ കൂട്ടിയാൽ  പണം പുറത്തേക്കൊഴുകുന്നതിന്റെ തോത് കുറക്കാനാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കാത്തു സൂക്ഷിക്കാൻ റിസർവ് ബാങ്ക് എല്ലാ നടപടികളും എടുക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞതും ഇവിടെ കൂട്ടിവായിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com