ADVERTISEMENT

ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ബിസിനസ് ക്രെഡിറ്റ് കാർഡുകൾ. വൻകിട കോർപ്പറേറ്റ് കമ്പനികളും മറ്റും ബിസിനസ് ക്രെഡിറ്റ് കാർഡിന്റെ കൂടിയ വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചെറുകിട ബിസിനസ് ക്രെഡിറ്റ് കാർഡുകൾ ബിസിനസിന് ആവശ്യമായ സാധനങ്ങൾ മുതൽ ഉപകരണങ്ങൾ വരെ വാങ്ങാൻ പണം മുൻ‌കൂർ നൽകും. ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ സാധനങ്ങൾ വാങ്ങുമ്പോൾ കയ്യിൽ നിന്നും പണം ചെലവാക്കേണ്ടി വരില്ല. ഇവിടെയാണ് ബിസിനസ് ക്രെഡിറ്റ് കാർഡിന്റെ പ്രസക്തി.

വ്യക്തിഗത ക്രെഡിറ്റ് കാർഡിനേക്കാൾ  മികച്ചത്

640 മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ബിസിനസ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ് കാർഡ് നൽകുന്നത്. ബിസിനസ് ക്രെഡിറ്റ് കാർഡിനായി  ഫോട്ടോ പതിച്ച അപേക്ഷാ ഫോറം സമർപ്പിക്കണം.നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ഒരു ബിസിനസ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ബിസിനസ് ക്രെഡിറ്റ് കാർഡുകൾക്ക് വ്യക്തിഗത ക്രെഡിറ്റ് കാർഡിനേക്കാൾ  മികച്ച ആനുകൂല്യങ്ങളും റിവാർഡുകളും  നൽകാൻ കഴിയും.

നമ്മുടെ സാധാരണ ക്രെഡിറ്റ് കാർഡുകളേക്കാളും ബിസിനസ് ക്രെഡിറ്റ് കാർഡുകൾക്ക് കൂടുതൽ തുക പിൻവലിക്കാനാകും. പല കാർഡുകളും പലിശ രഹിത ധനസഹായവും വാഗ്ദാനം ചെയ്യുന്നു, അതിനാൽ പലിശ ഈടാക്കാതെ തന്നെ കാലക്രമേണ വാങ്ങലുകൾക്ക് പണം എളുപ്പത്തിൽ കണ്ടെത്താം. 

∙ബിസിനസ് ക്രെഡിറ്റ് കാർഡുകളുടെ നേട്ടങ്ങൾ 

card2

ബിസിനസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്, തൊഴിലുടമയ്ക്കും ജീവനക്കാരനും പ്രയോജനം നേടാം. തൊഴിലുടമകൾക്ക് പണമിടപാടുകൾ കൃത്യമായി വിശകലനം നടത്താൻ  കഴിയും. ജീവനക്കാർക്ക് പണരഹിത ഇടപാടുകൾ നടത്താം.

ബിസിനസ് ക്രെഡിറ്റ് കാർഡുകളിലൂടെ സുരക്ഷിതമായി  കമ്പനിയുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയും.

പ്രതിമാസം ധാരാളം സമയം ലാഭിക്കുകയും ചെലവുകളും കണക്കുകൂട്ടലുകളും കാര്യക്ഷമമായി ട്രാക്കുചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ബജറ്റിങിനും ഭാവി പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗപ്രദമാണ്. ബിസിനസ് ഉടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടാതെ  പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ  കഴിയും.

ബാങ്കിന്റെ പോർട്ടൽ വഴി കാർഡ് ഓൺലൈനായി കൈകാര്യം ചെയ്യാം. ഇത് സ്റ്റേറ്റ്‌മെന്റുകൾ കാണൽ, ബില്ലുകൾ അടയ്ക്കൽ, കാർഡുകൾ തടയൽ, തർക്കങ്ങൾ ഉന്നയിക്കൽ എന്നിവയെല്ലാം വളരെ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു.

ബിസിനസ് ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചെലവ് പരിധി പരിമിതപ്പെടുത്താനുള്ള ഓപ്ഷനുമായി വരുന്നു. തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ക്രെഡിറ്റ് കാർഡ് ചെലവുകൾ ട്രാക്ക് ചയ്യാനും കഴിയും.

card5

റിവാർഡുകൾ നേടാം

ചില ബാങ്കുകൾ ബിസിനസ് ക്രെഡിറ്റ് കാർഡുകളിൽ റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക്, ഡിസ്കൗണ്ടുകൾ, ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജീവനക്കാർക്കോ കാർഡ് ഹോൾഡർമാർക്കോ റിവാർഡുകൾ നേടാനാകും, അത് പിന്നീട് സമ്മാനങ്ങൾ, വൗച്ചറുകൾ മുതലായവയ്ക്കായി റിഡീം ചെയ്യാം.

 യാത്ര, വിനോദം, യൂട്ടിലിറ്റികൾ, അറ്റകുറ്റപ്പണികൾ,  ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയ്ക്കും മറ്റും പണം ചെലവഴിക്കാൻ ബിസിനസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. ചെലവുകള്‍ നിയന്ത്രിക്കാനുള്ള ഓപ്ഷനും തൊഴിലുടമകൾക്ക് ഉണ്ട്  . 

കാർഡ് ഹോൾഡർമാർക്ക് എല്ലാ ചെലവുകളും ഒറ്റ പ്രാവശ്യം തന്നെ അടയ്ക്കാൻ കഴിയുമെന്ന് മാത്രമല്ല, ഒരു പേയ്‌മെന്റ് രീതി  ഉപയോഗിച്ച് ഒന്നിലധികം കാർഡുകൾക്കായി പണമടയ്‌ക്കാനും അവർക്ക് കഴിയും

English Summary : Know more about Business Credit Cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com