ADVERTISEMENT

പണ്ടത്തെപ്പോലെ വായ്പ കിട്ടുക ഇന്ന് അത്ര എളുപ്പമല്ല. സിബിൽ സ്കോർ കണക്കിലെടുത്തേ ബാങ്കുകൾ വായ്പ നൽകുകയുള്ളു. സ്വർണ വായ്പ എടുക്കുമ്പോഴും ഇങ്ങനെ ക്രെഡിറ്റ് സ്കോർ കണക്കാക്കുമോ? സ്വർണ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകുമോ? അത്യാവശ്യത്തിന് സ്വർണം പണയം വയ്ക്കാ എന്നു കരുതുന്ന എല്ലാവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന സംശയങ്ങളാണിവ. ഇവര്‍ക്കാശ്വാസമാകുന്ന കാര്യം സ്വർണ വായ്പ നൽകുന്നതിന് ക്രെഡിറ്റ് സ്കോർ കാര്യമായി പരിഗണിക്കാറില്ലെന്നതാണ്. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വലിയ വായ്പകളാണെങ്കിൽ ചിലപ്പോൾ സ്കോർ നോക്കാറുണ്ട്. പക്ഷേ അതും നിർബന്ധമല്ല. കാരണം പണത്തിന് ബുദ്ധിമുട്ടുള്ളപ്പോഴാണല്ലോ പലപ്പോഴും വായ്പ എടുക്കേണ്ടി വരാറുള്ളത്. അങ്ങനെയുള്ളപ്പോൾ സിബിലിൽ ഏറ്റക്കുറച്ചിലുണ്ടാകുക സ്വാഭാവികമാണെന്ന് വായ്പ നൽകുന്നവർക്കറിയാം.

സ്വർണം പണയം വയ്ക്കാനുദ്ദേശിക്കുന്ന നാമോരോരുത്തരും ഇത്തരത്തിൽ സ്വർണവായ്പയെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തരത്തിൽ സ്വർണ വായ്പയെ  സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഇത്തവണത്തെ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ.

കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ബാങ്കുകൾ ഇടപാടുകാർക്ക് മാത്രമാണോ സ്വർണ വായ്പ നൽകുക? മറ്റുള്ളവർക്ക് ഇതിനുള്ള മാനദണ്ഡങ്ങളെന്തൊക്കെയാണ്? കാലാവധിക്കുള്ളിൽ സ്വർണം തിരിച്ചെടുത്തില്ലെങ്കിൽ എന്തു സംഭവിക്കും? സ്വർണ വായ്പ ലേലത്തിന്റെ നടപടിക്രമങ്ങളെന്തൊക്കെയാണ്? എല്ലാവരെയും ബാധിക്കുന്ന ഇത്തരത്തിലുള്ള വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'സ്വർണവായ്പയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് ബാങ്കിങ് വിദഗ്ധനായ കെ എ ബാബു ആണ്.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വിൽക്കുമ്പോഴും വാങ്ങുമ്പോഴും പണയം വയ്ക്കുമ്പോളുമൊക്കെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് കൃത്യമായറിയുക.  ബഹുഭൂരിപക്ഷം മലയാളികൾക്കും അറിവില്ലാത്ത സ്വർണ പണയ സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : Factors Influencing Credit Score While Availing Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com