ADVERTISEMENT

'സാർക്ക് 'മേഖലയ്ക്കുള്ളിൽ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഒരു നിയുക്ത വിദേശ കറൻസിയായി ഇന്ത്യൻ രൂപ അടുത്തിടെ സ്വീകരിച്ചു. ഇതേത്തുടർന്ന് ബാങ്ക് ഓഫ് സിലോൺ ചെന്നൈ ശാഖയിൽ ഇന്ത്യൻ രൂപയിൽ ആദ്യത്തെ "നോസ്ട്രോ അക്കൗണ്ട്" തുറന്നു. 

ഇതോടെ ഈ ചാനലിലൂടെ ബാങ്ക് ഇന്ത്യയുമായി ഇന്ത്യൻ രൂപയിൽ ആദ്യത്തെ ഇടപാട് നടത്തി ഇത്തരമൊരു ഇടപാട് ആരംഭിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ ബാങ്കായി മാറി, ഇത് രാജ്യത്തിന്റെ വിദേശ വ്യാപാരത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളിലെയും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും സഹായകമാകും.

നേട്ടങ്ങൾ

∙പുതിയ നീക്കത്തിലൂടെ ശ്രീലങ്കൻ നിവാസികൾക്ക് ഇപ്പോൾ നേരിട്ട് INR-ൽ വ്യാപാര ഇടപാടുകൾ നടത്താൻ കഴിയും 

∙ഫോറെക്സ് ഇടപാടിലെ നഷ്ടത്തിലൂടെ കടന്നുപോകേണ്ടതില്ല.

∙ഇത് പൂർണ്ണമായും നടപ്പിലാക്കുന്നതിനായി ബാങ്ക് ഓഫ് സിലോൺ ഇന്ത്യയുമായി ഉഭയകക്ഷി ഇടപാടുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

∙യുഎസ് ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം കയറ്റുമതി, ഇറക്കുമതി, പണമടയ്ക്കൽ എന്നിവയിൽ ഉപഭോക്താക്കളെ കൂടുതൽ സഹായിക്കാൻ ബാങ്ക് പ്രതീക്ഷിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com